ആരോഗ്യകരമായ ഹജ്ജിനായി ഒരുക്കങ്ങള്‍ ആരംഭിച്ചു
text_fieldsമനാമ: ആരോഗ്യകരമായ ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഒരുക്കുന്നതിനാവശ്യമായ സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ബഹ്റൈന്‍ ഹജ്ജ് മിഷന് കീഴിലുള്ള മെഡിക്കല്‍ മിഷന് യോഗം ചേര്‍ന്നു. മെഡിക്കല്‍ ഹജ്ജ് മിഷന് ചെയര്മാന് ഡോ. ഇബ്രാഹിം ഫാറൂഖ് ഉബൈദിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഈ വര്‍ഷത്തെ ഹജ്ജിനാവശ്യമായ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. സമിതിയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിന് എല്ലാവിധ സഹായവും നല്കുന്ന ആരോഗ്യ മന്ത്രി ഫാഇഖ ബിന്ത് സഈദ് അസാലിഹിന് മെഡിക്കല്‍ മിഷന് ആശംസ നേര്‍ന്നു.
ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മെഡിക്കല്‍ മിഷെൻറ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുമെന്ന് ഉബൈദ് വ്യക്തമാക്കി. ബഹ്റൈനില്‍ നിന്നുള്ള ഹജജ് തീര്‍ഥാടകര്‍ക്കാവശ്യമായ ആരോഗ്യ സേവനങ്ങള്‍ കൃത്യമായി ഒരുക്കുന്നതിനും ഉന്നത ഗുണനിലവാരത്തിലുള്ള ചികില്‍സ ലഭ്യമാക്കുന്നതിനും ശ്രമിക്കും. ഹജ്ജ് തീര്‍ഥാടകര്‍ എടുക്കേണ്ട പ്രതിരോധ വാക്സിനുകള്‍ എല്ലാ ഹെല്‍ത് സെൻററുകളിലും ലഭ്യമാക്കുന്നതിനാവശ്യമായ നടപടികളെടുക്കും. വിശുദ്ധ സ്ഥലങ്ങളിലേക്കാവശ്യമായ മരുന്നുകളുടെ പട്ടിക തയാറാക്കുകയും അവ സൗദി അധികൃതരുമായി സഹകരിച്ച് അവിടെ എത്തിക്കുന്നതിന് സംവിധാനമൊരുക്കുന്നതിനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.