വൈജ്ഞാനിക മുന്നേറ്റം സാധ്യമാക്കണം–ഡോ. എ.എ. ഹലീം
text_fieldsമനാമ: വൈജ്ഞാനിക മേഖലയിലുള്ള മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കാനും അതുവഴി സാംസ്‌കാരികമായ ഔന്നത്യം നേടാനും ശ്രമിക്കണമെന്ന് ‘ഇസ്‌ലാമിക വിജ്ഞാന കോശം’ എഡിറ്റര്‍ ഡോ. എ.എ. ഹലീം പറഞ്ഞു.
ബഹ്‌റൈനില്‍ ഹൃസ്വ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ ആസ്ഥാനത്ത് നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. അറിവ് ആര്‍ജിക്കുക മാത്രമല്ല, അത് വരും തലമുറക്കായി അത് രേഖപ്പെടുത്തി വെക്കേണ്ടതും കടമയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക ലോകത്തെ വിവരങ്ങള്‍ കാലാനുക്രമത്തിൽ രേഖപ്പെടുത്തുകയെന്നത് ദുഷ്‌കരമായ ദൗത്യമാണ്. അത്തരമൊരു ശ്രമമാണ് ‘ഇസ്‌ലാമിക വിജ്ഞാന കോശം’ നിര്‍വഹിക്കുന്നത്.
ഇത് വരെ പുറത്തിറക്കിയ 12 വോള്യങ്ങളുടെ സമഗ്രതയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അക്ഷരമാല ക്രമത്തില്‍ ഇസ്‌ലാമിക ലോകവുമായി ബന്ധപ്പെട്ട ഏത് വിഷയവും അറിയുന്നതിന് മുതൽക്കൂട്ടാണ് പുസ്തകമെന്നും അദ്ദേഹം പറഞ്ഞു. ഫ്രൻറ്്സ് പ്രസിഡൻറ് ജമാല്‍ നദ്‌വി ഇരിങ്ങല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതമാശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.