ഹമദ് അൽ മഹ്മീദ് യങ് ഗ്ലോബൽ ലീഡർ
text_fieldsഹമദ് അൽ മഹ്മീദ്
മനാമ: ലോക സാമ്പത്തിക ഫോറത്തിന് കീഴിലെ യങ് ഗ്ലോബൽ ലീഡേഴ്സ് ഫോറം ഹമദ് അൽ മഹ്മീദിനെ 2022ലെ യങ് ഗ്ലോബൽ ലീഡേഴ്സ് ക്ലാസ് അംഗമായി തിരഞ്ഞെടുത്തു. പ്രധാനമന്ത്രിയുടെ ഓഫിസിലെ റിസർച് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് അണ്ടർ സെക്രട്ടറിയാണ് ഇദ്ദേഹം.
മികച്ച പ്രഫഷനൽ പ്രവൃത്തി പരിചയവും സമൂഹിക പ്രതിബദ്ധതയുമുള്ള, 40 വയസ്സിന് താഴെയുള്ളവരെയാണ് യങ് ഗ്ലോബൽ ലീഡേഴ്സ് ക്ലാസ് അംഗമായി തിരഞ്ഞെടുക്കുന്നത്. ബഹ്റൈൻ സർക്കാറിലെ ഏറ്റവും പ്രായം കുറഞ്ഞ അണ്ടർ സെക്രട്ടറിയായ ഹമദ് അൽ മഹ്മീദിന്റെ മികച്ച നേതൃത്വത്തിന് ലഭിച്ച അംഗീകാരമാണ് ഈ നേട്ടം. കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ചുമതലയുള്ള കോവിഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന് നേതൃത്വം നൽകിയത് ഇദ്ദേഹമാണ്. ഇതിന്റെ ഫലമായി ബഹ്റൈനിലുള്ള എല്ലാവർക്കും സൗജന്യ പരിശോധന, ചികിത്സ, വാക്സിനേഷൻ എന്നിവ ലഭ്യമാക്കാൻ സാധിച്ചു. ഈ നേട്ടത്തിന് ലോകാരോഗ്യ സംഘടനയുടെ പ്രശംസയും ലഭിച്ചിരുന്നു. ലോകത്തിലെ ആദ്യത്തെ ഡ്രൈവ്-ത്രൂ ടെസ്റ്റിങ് സെന്റർ ആരംഭിച്ചതും ഹമദിന്റെ ശ്രമഫലമായാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.