പുടിനുമായി ഹമദ് രാജാവ് ടെലിഫോണിൽ സംസാരിച്ചു
text_fieldsമനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ റഷ്യൻ പ്രസിഡന്റ് വ്ലാദിമിൻ പുടിനുമായി ടെലിഫോണിൽ സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് വിലയിരുത്തുകയും അവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ആരായുകയും ചെയ്തു. റഷ്യയിൽ സമാധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയിൽ ഉയർന്നു.
ഭരണ ഘടന പ്രകാരം രാഷ്ട്ര വ്യവസ്ഥ ക്രമപ്പെടുത്തുകയും ജനങ്ങൾക്ക് സുരക്ഷിതത്വം നൽകുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും ചർച്ചയായി. റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ബഹ്റൈൻ കാണിക്കുന്ന താൽപര്യത്തിന് പുടിൻ ഹമദ് രാജാവിന് പ്രത്യേകം നന്ദിയും കടപ്പാടും അറിയിച്ചു. ഈദാശംസകളും പരസ്പരം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.