ഹമദ് രാജാവ് ബി.ഡി.എഫ് ആസ്ഥാനം സന്ദർശിച്ചു
text_fieldsമനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ബി.ഡി.എഫ് ആസ്ഥാനം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ബി.ഡി.എഫ് കമാണ്ടർ ചീഫ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മേജർ ജനറൽ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, റോയൽ ഗാർഡ് കമാണ്ടർ മേജർ ജനറൽശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, മറ്റ് സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് ഹമദ് രാജാവിനെ സ്വീകരിച്ചു.
ബഹ്റൈന്റെ നേട്ടങ്ങൾ സംരക്ഷിക്കുന്നതിൽ ബി.ഡി.എഫ് വഹിച്ചു കൊണ്ടിരിക്കുന്ന പങ്കിനെ ഹമദ് രാജാവ് പ്രശംസിച്ചു. മുഴുവൻ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും ഹമദ് രാജാവ് അഭിവാദ്യങ്ങൾ നേരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.