ഹമദ് രാജാവിന് ബ്രൂണെയിൽ ഉൗഷ്മള വരവേൽപ്പ്
text_fieldsമനാമ: ബ്രൂണെ സന്ദർശിക്കുന്ന ബഹ്‌റൈന്‍ ഭരണാധികാരി രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്ക് ഉൗഷ്മളമായ വരവേൽപ്പ്.
വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സുൽത്താന്‍ ഹാജ് ഹസന്‍ അല്‍ബല്‍ഖിയ, കിരീടാവകാശി പ്രിന്‍സ് മുഹ്തദി ബില്ലാഹ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടർന്ന് നൂറുല്‍ ഈമാന്‍ പാലസില്‍ നടന്ന ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയില്‍ ബഹ്‌റൈനും ബ്രൂണൈയും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു.
മേഖലയില്‍ സമാധാനവും ശാന്തിയും സാധ്യമാക്കുന്നതിനാണ് ബഹ്‌റൈന്‍ പ്രാമുഖ്യം നല്‍കുന്നതെന്നും ഇതിനായി വിവിധ രാജ്യങ്ങളുമായി സഹകരിക്കുമെന്നും ഹമദ് രാജാവ് വ്യക്തമാക്കി. അറബ്^ഇസ്‌ലാമിക രാജ്യങ്ങളുമായി തുറന്ന സൗഹൃദം സ്ഥാപിക്കുക വഴി ഇസ്‌ലാമിക ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ സംയുക്തമായി നേരിടാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കുന്നതിനുള്ള കരാറുകളില്‍ ഒപ്പിടുന്നതിനും തീരുമാനിച്ചു. തമ്മില്‍ സൗഹൃദം ശക്തമാക്കുന്നതിനും വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാനുമുദ്ദേശിച്ചുള്ള ഹമദ് രാജാവിെൻറ സന്ദര്‍ശനത്തിന് ബ്രൂണെ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യമാണ് നല്‍കിയത്.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് ശക്തമായ ചുവടുവെപ്പായിരിക്കും ഹമദ് രാജാവിെൻറ സന്ദര്‍ശനമെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
രാജാവിനോടുള്ള ആദരസൂചകമായി ബ്രൂണെ സുൽത്താൻ ഹാജ് ഹസന്‍ അല്‍ബല്‍ഖിയ പ്രത്യേക വിരുന്നൊരുക്കി. തലസ്ഥാന നഗരിയിലെ നൂറുല്‍ ഈമാന്‍ കൊട്ടാരത്തിലായിരുന്നു വിരുന്ന്.
വിരുന്നില്‍ ബ്രൂണെ കിരീടാവകാശി പ്രിന്‍സ് മുഹ്തദി ബില്ലാഹ് അല്‍ബല്‍ഖിയ അടക്കം മുതിര്‍ന്ന രാജകുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.
ബ്രൂണെ ഗ്രാൻറ് മുഫ്തി ഡോ. അബ്ദുല്‍ അസീസ് ബിന്‍ ജുനൈദിെൻറ നേതൃത്വത്തിൽ പ്രാർഥനയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.