ബഹ്റൈനിലും ഹാമിൽട്ടൺ
text_fieldsമനാമ: ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ്പ്രീ മത്സരത്തിൽ മെഴ്സിഡസിെൻറ ലൂയിസ് ഹാമിൽട്ടൺ ജേതാവ്. ഇൗ സീസണിലെ 11ാം ജയത്തോടെയാണ് ലോകചാമ്പ്യെൻറ കുതിപ്പ്.
റെഡ് ബുള്ളിെൻറ മാക്സ് വെർസ്റ്റാപ്പെൻ രണ്ടാമതും അലക്സാണ്ടർ ആൽബോൺ മൂന്നാമതുമെത്തി. നാടകീയത നിറഞ്ഞ ഫൈനൽ മത്സരത്തിൽ രണ്ട് അപകടങ്ങൾക്കാണ് സഖീറിലെ ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ട് സാക്ഷ്യംവഹിച്ചത്.
മത്സരം ആരംഭിച്ചയുടനെ ഹാസിെൻറ റൊമെയ്ൻ ഗ്രോസീൻ ഒാടിച്ച കാർ വേലിയിലിടിച്ച് തീപിടിക്കുകയായിരുന്നു. തുടർന്ന് മത്സരം നിർത്തിവെച്ചു. റൊമെയ്ൻ ഗ്രോസീൻ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു.ഗ്രിഡിൽ 19ാമതായി ഇറങ്ങിയ ഗ്രോസീെൻറ കാർ ട്രാക്കിൽ എതിർഭാഗത്തേക്ക് മാറി ഡാനിൽ കിവ്യാത്തിെൻറ ആൽഫ ടോറിയിൽ തട്ടി വേലിയിൽ ഇടിക്കുകയായിരുന്നു.
നിറയെ ഇന്ധനമുണ്ടായിരുന്ന കാർ അടുത്തനിമിഷം അഗ്നിഗോളമായി. പ്രാഥമികശുശ്രൂഷ നൽകിയ ശേഷം ഗ്രോസീനെ ആശുപത്രിയിലേക്ക് മാറ്റി. ഒരു മണിക്കൂറിലേറെ വൈകി വീണ്ടും മത്സരം ആരംഭിച്ചതും അപകടത്തോടെയാണ്.
ഇത്തവണയും ഡാനിൽ കിവ്യാത്തിെൻറ ആൽഫ ടോറി തന്നെയായിരുന്നു വില്ലനായത്. കിവ്യാത്തിെൻറ കാറിൽ തട്ടി ലാൻസ് സ്ട്രോളിെൻറ കാർ തലകീഴായി മറിഞ്ഞു. സ്ട്രോൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. വൈകാതെ മത്സരം പുനരാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.