അൻസാരിയുടെ കുടുംബത്തിന് കൈത്താങ്ങായി ബഹ്റൈൻ പ്രതിഭ
text_fieldsമനാമ: അകാലത്തിൽ പൊലിഞ്ഞ ബഹ്റൈൻ പ്രതിഭ സൽമാബാദ് യൂനിറ്റ് മെംബർ കണ്ണൂർ അഴീക്കോട് കപ്പ കടവ് സ്വദേശി അൻസാരിയുടെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി സമാഹരിച്ച സാമ്പത്തിക സഹായം കൈമാറി. സൽമാബാദ്, ജിദാലി യൂനിറ്റുകൾ സംയുക്തമായാണ് തുക സമാഹരിച്ചത്. അൻസാരി ചികിത്സ സഹായസമിതി കൺവീനർ പി.എം. സുഗുണെൻറ നേതൃത്വത്തിൽ കേരള പ്രവാസി കമീഷൻ അംഗവും ബഹ്റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. അജീഷിന് തുക കൈമാറി. ചടങ്ങിൽ അഴീക്കോട് ഗ്രാമ പഞ്ചായത്ത് അംഗം പി. പ്രവീൺ, അൻസാരി ചികിത്സ കമ്മിറ്റി അംഗം പി.എം. സുധാകരൻ, മുൻ ബഹ്റൈൻ പ്രതിഭ സൽമബാദ് എക്സിക്യൂട്ടിവ് അംഗം പ്രേമൻ ആറ്റടപ്പ, വളപട്ടണം പഞ്ചായത്ത് പ്രസിഡൻറ് വി.കെ.സി. ഇസ്മായിൽ, എൻ.അബ്ദുല്ല, ബദ്രിയ ചാരിറ്റബിൾ പാപ്പിനിശ്ശേരി കോഓഡിനേറ്റർ ഇസ്മായിൽ എന്നിവർ സന്നിഹിതരായിരിന്നു. അൻസാരിയുടെ ഉമ്മയും കുടുബാംഗങ്ങളും താമസിക്കുന്ന വീടുകൾ സന്ദർശിച്ച് ബഹ്റൈൻ പ്രതിഭയുടെ അനുശോചനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.