ഹനിയ്യയുടെ കൊലപാതകം: ഹമദ് രാജാവ് അനുശോചിച്ചു
text_fieldsമനാമ: ഫലസ്തീൻ മുൻ പ്രധാനമന്ത്രിയും ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവനുമായ ഇസ്മായിൽ ഹനിയ്യയുടെ കൊലപാതകത്തിൽ അനുശോചനമറിയിച്ച് ബഹ്റൈനിൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് അനുശോചന സന്ദേശമയച്ചു.
പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും ഫലസ്തീൻ ജനതയെയും അദ്ദേഹം തന്റെ ആത്മാർഥമായ അനുശോചനം അറിയിച്ചു. ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനും ഫലസ്തീൻ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.