"ആരോഗ്യ രംഗത്ത് സൗദിയുമായി സഹകരിക്കും'
text_fieldsമനാമ: ആരോഗ്യ രംഗത്ത് സൗദിയുമായി സഹകരിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു. ബ ഹ്റൈന്‍ ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്മാന് ലഫ്. ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന ് അബ്ദുല്ല ആല് ഖലീഫ സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബീഅയെ സന്ദര്‍ശിക്കവെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ ആരോഗ്യ മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തത്. ആരോഗ്യ സേവന മേഖലയില്‍ സൗദി കൈവരിച്ച നേട്ടം അഭിമാനകരമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
ജി.സി.സി രാഷ്്ട്രങ്ങള്ക്കായി മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയുടെ വാങ്ങലും ഏകീകൃത രജിസ്ട്രേഷനും വിജയകരമായി നടപ്പാക്കുന്നതായി വിലയിരുത്തി. ബഹ്റൈനില്‍നിന്നുള്ള സംഘത്തെ സൗദിയിലേക്ക് സ്വാഗതം ചെയ്ത റബീഅ വിവിധ മേഖലകളില്‍ ബഹ്റൈനുമായി നിലനില്‍ക്കുന്ന സഹകരണം പ്രതീക്ഷയുണര്ത്തുന്നതാണെന്നു പറഞ്ഞു. ആരോഗ്യ മേഖലയില്‍ സൗദി കൈവരിച്ച വളര്‍ച്ചയെ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു. ബഹ്റൈന്‍ സംഘത്തിന് നല്കിയ ഊഷ്മള സ്വീകരണത്തിന് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ ആരോഗ്യ മന്ത്രിക്ക് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.