Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​രോ​ഗ്യ ക്ലാ​സ്​...

ആ​രോ​ഗ്യ ക്ലാ​സ്​ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ആ​രോ​ഗ്യ ക്ലാ​സ്​ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt????????????? ??????? ???????? ?????? ?????? ???????????????? ???????? ???????????????????????

മ​നാ​മ: ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വ​നി​ത വി​ഭാ​ഗം മ​നാ​മ ഏ​രി​യ ഓ​ൺ​ലൈ​ൻ ആ​രോ​ഗ്യ ക്ലാ​സ്​ സം​ഘ​ടി​പ്പി​ച്ചു. മി​ഡി​ൽ ഈ​സ്​​റ്റ്​ ഹോ​സ്​​പി​റ്റ​ൽ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ഡോ. ​സു​ര​യ്യ ഹ​മീ​ദ്, ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗം ഡോ. ​ബീ​ന വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ സ്​​ത​നാ​ർ​ബു​ദ​ത്തെ​ക്കു​റി​ച്ചും സ്ത്രീ​ജ​ന്യ രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും സം​ശ​യ ദു​രീ​ക​ര​ണം ന​ട​ത്തി. ആ​ർ​ത്ത​വ വി​രാ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്ത്രീ​ക​ളി​ലു​ണ്ടാ​കു​ന്ന മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ അ​സ്വ​സ്ഥ​ത​ക​ളെ​ക്കു​റി​ച്ചും ഡോ. ​സു​ര​യ്യ ഹ​മീ​ദ് വി​ശ​ദീ​ക​രി​ച്ചു. 

ആ​ഹാ​ര​ത്തി​​െൻറ നി​റ​വും ഭം​ഗി​യും കൂ​ട്ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ​വ​സ്​​തു​ക്ക​ൾ ശ​രീ​ര​ത്തി​​െൻറ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്ന​വ​യാ​ണെ​ന്നും ഓ​രോ കു​ടും​ബ​ത്തി​​െൻറ​യും ആ​രോ​ഗ്യം സ്ത്രീ​ക​ളു​ടെ കൈ​ക​ളി​ലാ​ണെ​ന്നും ഡോ. ​ബീ​ന വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ചി​ട്ട​യാ​യ ഭ​ക്ഷ​ണ​രീ​തി​യി​ലൂ​ടെ​യും വ്യാ​യാ​മ​ത്തി​ലൂ​ടെ​യും ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളെ ഒ​രു പ​രി​ധി​വ​രെ ത​ട​ഞ്ഞു​നി​ർ​ത്താ​ൻ സാ​ധി​ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. വ​നി​ത വി​ഭാ​ഗം മ​നാ​മ ഏ​രി​യ ഓ​ർ​ഗ​നൈ​സ​ർ റ​ഷീ​ദ സു​ബൈ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം  ക​ൺ​വീ​ന​ർ ‌നൂ​റ ഷൗ​ക്ക​ത്ത​ലി സ്വാ​ഗ​തം പ​റ​ഞ്ഞു. ഫ​രീ​ദ ന​സീ​മി​​െൻറ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ശം​ല ശ​രീ​ഫ് ന​ന്ദി പ​റ​ഞ്ഞു. ഏ​രി​യ സെ​ക്ര​ട്ട​റി ഫ​സീ​ല ഹാ​രി​സ് പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. സ​ഫ്രീ​ന ഫി​റോ​സ്, ഷ​ബീ​ഹ ഫൈ​സ​ൽ, ജ​മീ​ല അ​ബ്​​ദു​റ​ഹ്മാ​ൻ, അ​മീ​റ ഷ​ഹീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - health class-bahrain-gulf news
Next Story