ലോകാരോഗ്യ സംഘടന ജനറൽ ബോഡിയിൽ ആരോഗ്യ മന്ത്രി പങ്കെടുത്തു
text_fieldsമനാമ: ലോകാരോഗ്യ സംഘടനയുടെ 77ാമത് ജനറൽ അസംബ്ലിയിൽ ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ പങ്കെടുത്തു.
ജനീവയിലെ ലോകാരോഗ്യ സംഘടനാ ആസ്ഥാനത്തായിരുന്നു സമ്മേളനം. വിവിധ അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗം ‘ആരോഗ്യത്തിനായി എല്ലാവരും.. എല്ലാവരുടെ ആരോഗ്യത്തിനായി’ എന്ന പ്രമേയത്തിലാണ് നടക്കുന്നത്.
ബഹ്റൈനെ പ്രതിനിധാനംചെയ്ത് ആരോഗ്യ മന്ത്രി അസംബ്ലിയെ അഭിസംബോധന ചെയ്യുകയും രാജ്യത്ത് ആരോഗ്യ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും പുരോഗതിയും വിശദീകരിക്കുകയും ചെയ്തു. കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസി (കെ.ഡി.സി.എ) കമീഷണർ ഡോ. യങ്മീ ജിയുമായും ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസ്സൻ കൂടിക്കാഴ്ച നടത്തി.
ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനു മറ്റു രാജ്യങ്ങളുമായുള്ള സഹകരണം വർധിപ്പിക്കേണ്ടതിന്റെയും വിജയകരമായ അനുഭവങ്ങളിൽ നിന്ന് പഠിക്കേണ്ടതിന്റെയും പ്രാധാന്യം ആരോഗ്യമന്ത്രി ഊന്നിപ്പറഞ്ഞു. വൈദഗ്ധ്യം സംബന്ധിച്ച കൈമാറ്റം, രോഗവാഹകരെ നിയന്ത്രിക്കുന്നതിനുള്ള പദ്ധതികൾ, പ്രതിരോധ പരിപാടികൾ എന്നിവ ഉൾപ്പെടെ പൊതുവായ താൽപര്യമുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.