അതിജീവനത്തിന്റെ ആരോഗ്യം: വെബിനാർ നടത്തി
text_fieldsമനാമ: കഴിഞ്ഞ നൂറ്റാണ്ടിെൻറ അവസാനം വരെ കേരളക്കരയില്‍ നിലനിന്ന ദാരിദ്ര്യത്തില്‍നിന്ന് രക്ഷനേടാന്‍ പൂര്‍വികര്‍ കൈക്കൊണ്ട ഭക്ഷണരീതിയാണ് സമൃദ്ധിയുടെ വര്‍ത്തമാനത്തിലും മലയാളികള്‍ക്ക് വേണ്ടതെന്നും ആരോഗ്യകരവും പോഷകാഹാര പ്രധാനമായ ഭക്ഷണരീതിയെക്കുറിച്ചുമുള്ള ആഹാര സാക്ഷരത മലയാളി കൈവരിക്കണമെന്നും ഇന്ത്യന്‍ ഓർത്തോപതിക് അസോസിയേഷന് സംസ്ഥാന പ്രസിഡൻറും തിരൂര്‍ ഗാന്ധിയന്‍ പ്രകൃതിഗ്രാമം ചീഫ് ഫിസിഷ്യനുമായ ഡോ. പി.എ. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ നടത്തുന്ന എക്സ്പേര്‍ട്ട് ടോക്ക് എന്ന പരിപാടിയുടെ ഭാഗമായി 'അതിജീവനത്തിന്റെ ആരോഗ്യം' വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്ഷര സാക്ഷരതക്ക് തുല്യമായ ആരോഗ്യ സാക്ഷരതയിലൂടെ മാത്രമേ ഇത്തരം സാമൂഹിക പ്രശ്നങ്ങളുടെ പരിഹാരം സാധ്യമാവൂവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത സെഷനില്‍ ഉപവാസം എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും. റിയാസ് നെടുവംചേരി സ്വാഗതവും ഹസീന സിറാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.