ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു
text_fieldsമനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് വിമൻസ് ഫോറത്തിെന്റ സഹകരണത്തോടെ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ 'സ്ത്രീകളുടെ ആരോഗ്യരക്ഷ' എന്ന വിഷയത്തിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഉമ്മുൽ ഹസ്സം കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ കൺസൽട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ശാന്തി ആന്റണി മുഖ്യ പ്രഭാഷണം നടത്തി.
കിംസ് ഹെൽത്ത് ഹോസ്പിറ്റൽ സി.ഒ.ഒ താരിഖ് നജീബ് സ്വാഗതം പറഞ്ഞു.വനിതാ വിഭാഗം അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡ് വിതരണം ഡോ. ശാന്തി നിർവഹിച്ചു. ലേഡീസ് വിങ് പ്രസിഡന്റ് കൃപ രാജീവ്, ഡബ്ല്യു.എം.സി വൈസ് ചെയർ പേഴ്സൻ ദീപ ജയചന്ദ്രൻ, വിമൻസ് ഫോറം സെക്രട്ടറി രേഖ രാഘവൻ,
വൈസ് പ്രസിഡന്റ് ഉഷ സുരേഷ്, എന്റർടൈൻമെന്റ് സെക്രട്ടറി സ്വാതി പ്രമോദ്, മിനി പ്രമിലേഷ്, ഷീബ ശശി, ൈഫ്ലടി വിശ്വം, അനു അലൻ, പ്രീതി ശ്രീകുമാർ, അശ്വനി സെൽവരാജ്, നീതു രോഹിത്, ചന്ദ്രിക കരുണാകരൻ, രാജേശ്വരി രാജ്, ലക്ഷ്മി, മീര വിജേഷ്, രാഖി, നിഷ അനൂപ്, തുഷാര, അർച്ചന, ശിവാനി, ഗൗരി എന്നിവർ പ്രിവിലേജ് കാർഡ് ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.