ഹൃദയാഘാതം; കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsമനാമ: കൊല്ലം ചടയമംഗലം കുന്നംകോട് സ്വദേശി ആര്.ആര് ഭവനില്‍ ഷിജു രവി (41) ബഹ്റൈനിൽ നിര്യാതനായി. അഷ്റാഫ്സ് കമ്പനി ജീവനക്കാരനായിരുന്നു. ജോലിസ്ഥലത്ത് എത്താഞ്ഞതിനെ തുടർന്ന് സഹപ്രവർത്തകർ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോണെടുത്തില്ല.
തുടർന്ന് താമസിക്കുന്ന ഫ്ലാറ്റിൽ ചെന്നപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. പുലർച്ച ഉറക്കത്തിൽ ഹൃദയാഘാതം ഉണ്ടായതാണെന്ന് കരുതുന്നു. ഭാര്യ: ശാലിനി ജയകുമാരി. മക്കൾ: മാധവ്, മീര. ഭാര്യയും കുട്ടികളും നാട്ടിലാണ്. സല്‍മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.