ഹൃദയാഘാതം; വടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsമനാമ: ഹൃദയാഘാതത്തെത്തുടർന്ന് വടകര അടക്കാതെരു ഗവൺമെന്റ് ഹോസ്പിറ്റലിനു സമീപം ചെറുശ്ശേരി റോഡ് സ്വദേശി ബഹ്റൈനിൽ നിര്യാതനായി. മുൻ വോളിബാൾ താരം കൂടിയായ പറമ്പത്ത് മീത്തൽ സതീശൻ (56) ആണ് മരിച്ചത്. വർഷങ്ങളായി ബഹ്റൈൻ പ്രവാസിയും സലാഹുദ്ദീൻ കമ്പനി ഗ്രൂപ് ജീവനക്കാരനുമാണ്.
ഹൃദയാഘാതം; വടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായിഅഖിലേന്ത്യ സ്കൂൾ മീറ്റിൽ പങ്കെടുത്ത കേരള വോളിബാൾ ടീമിൽ അംഗമായിരുന്നു. ഭാര്യ: അനീഷ. മക്കൾ: സരിൽ, ഷാരൂൺ. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: പരേതയായ നാണി. സഹോദരങ്ങൾ: വത്സൻ, പ്രകാശൻ പി.എം (വോളിബാൾ താരം, ഇൻകംടാക്സ്), വത്സല, ദിനേശൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവുന്നതിനുള്ള നടപടികൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മയുടേയും സ്ഥാപനത്തിന്റേയും നേതൃത്വത്തിൽ നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.