ഹൃദയാരോഗ്യം സംരക്ഷിക്കാൻ ബോധവത്ക്കരണം ആവശ്യം
text_fieldsമനാമ: ബഹ്റൈനിലെ പ്രവാസി മലയാളികൾക്കിടയിൽ ഹൃദയാരോഗ്യ ബോധവത്ക്കരണം വ്യാപകമാക്കണമെന്ന ആവശ്യമുയരുന്നു. ഇപ ്പോൾ ഇടക്കിടെ ചില പ്രവാസി സംഘടനകൾ ബോധവത്ക്കരണ പരിപാടികളും സൗജന്യ മെഡിക്കൽ ക്യാമ്പുകളും നടത്തുന്നുണ്ടെങ ്കിലും രണ്ടര ലക്ഷത്തോളം ജനസംഖ്യയുള്ള മലയാളി പ്രവാസികൾക്കിടയിൽ ഇത് മതിയാകുന്നില്ലെന്ന് പറയെപ്പടുന്നു. ഹ ൃദയപരിശോധന നടത്തുന്ന പ്രവാസി മലയാളികളുടെ എണ്ണം വളരെ കുറവാണെന്നും ആശുപത്രികളിൽനിന്നുള്ള റിപ്പോർട്ടുകൾ സൂ ചിപ്പിക്കുന്നു. ജീവിത ശൈലി രോഗങ്ങളായ രക്തസമ്മർദം, പ്രമേഹം എന്നിവ ബാധിച്ച മലയാളികളുടെ എണ്ണം കൂടി വരികയാണെന്ന ും കണ്ടെത്തലുണ്ട്.
അതിനാൽ ഒാരോ പ്രവാസിയും തെൻറ ആരോഗ്യവും ജീവിതവും സുരക്ഷിതമാക്കാൻ കൃത്യമായ ജീവി തരീതി പാലിക്കാനും ഒപ്പം മതിയായ പരിശോധനകൾ നടത്താനും തയ്യാറാകണമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അശ്രദ ്ധ തുടർന്നാൽ ജീവൻ അപകടത്തിലാകും എന്നതാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നതെന്നും ആരോഗ്യമേഖലയിൽനിന്നുള്ളവർ പറയുന്നു. കഴിഞ്ഞ ജൂലൈ 12 മുതൽ ആഗസ്റ്റ് രണ്ടുവരെയുള്ള ദിനങ്ങളിലായി ബഹ്റൈനിൽ ആറ് മലയാളികളാണ് ഹൃദയാഘാതംമൂലം നിര്യാതരായത്. അതിനാൽ ശക്തമായ ആരോഗ്യ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനുള്ള ആലോചനയിലാണ് വിവിധ പ്രവാസി സംഘടനകൾ.
കഴിഞ്ഞ ജൂലൈ 12ന് തിരുവനന്തപുരം സ്വദേശി, ജൂലൈ 17 ന് ആന്തുലൻസ് ഗാർഡനിൽ നടക്കാനിറങ്ങിയ കണ്ണൂർ സ്വദേശി, അന്നേദിവസം കോട്ടയം വെള്ളൂർ സ്വദേശിനി, ജൂലൈ 18 ന് വാഹനത്തിൽ ഇരിക്കുകയായിരുന്ന വടകര സ്വദേശി, ജൂലൈ 28 ന് തൃശൂർ ചെറുതുരുത്തി സ്വദേശി, ആഗസ്റ്റ് രണ്ടിന് തിരൂർ സ്വദേശി എന്നിവരാണ് ഹൃദയാഘാതംവന്ന് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലും മലയാളി സമൂഹത്തിൽനിന്നും ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് കാര്യമായി ഉയർന്നിരുന്നു. ഫെബ്രുവരിയിൽ 10 ദിനങ്ങളിലായി 11 പ്രവാസികളാണ് ഹൃദയാഘാതം സംഭവിച്ച് നിര്യാതരായത്. ഹൃദയാഘാത മരണങ്ങൾ തുടർച്ചയാകുന്നത് പ്രവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
ടെൻഷൻ പ്രധാന വില്ലൻ
പ്രവാസലോകത്ത് പലതരത്തിലുള്ള മാനസിക, ശാരീരിക പ്രശ്നങ്ങൾ ഹൃദയത്തെ ബാധിക്കുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ടെൻഷൻഹൃദയത്തിെൻറ താളം തെറ്റിക്കുന്നു. മാനസിക സമ്മര്‍ദം ശരീരത്തിലെ ചില ഹോര്‍മോണുകളുടെ അളവ് പെട്ടെന്ന് കൂടാന്‍ കാരണമാകുന്നു. മനസും ശരീരവും ബന്ധിക്കപ്പെട്ടതിനാൽ മനസിെൻറ വ്യതിയാനം ഹൃദയത്തിെൻറ ചലനങ്ങളെ ബാധിക്കും. മാനസിക സമ്മര്‍ദമുണ്ടാകുമ്പോള്‍ അഡ്രിനാലിന്‍, നോർ അഡ്രിനാലിന്‍, ഹിസ്റ്റമിന്‍, സിറോട്ടോണിന്‍ തുടങ്ങിയ ഹോർമോണുകൾ ശരീരത്തിലെത്തുകയും രക്തധമനികള്‍ സങ്കോചിക്കാൻ കാരണമാകുകയും ചെയ്യുന്നു. രക്തസമ്മർദം കൂട്ടാനും ഹൃദയേപശികളിലേക്കുള്ള രക്തപ്രവാഹം കുറയുന്നതിനും അതിെൻറ ഫലമായി ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഉണ്ടാകുകയും ചെയ്യുന്നു. പ്രവാസിയുടെ മാനസിക സംഘർഷത്തിന് പലതരത്തിലുള്ള കാരണങ്ങളുണ്ട്. തൊഴിൽരംഗം, സാമ്പത്തിക പ്രശ്നം, കുടുംബം, മക്കളുടെ ഭാവി, നാട്ടിലെ വീടുനിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മാനസികമായി നിരവധി പ്രവാസികളെ തളർത്തുന്നതായി
പഠനങ്ങൾ തെളിയിക്കുന്നു. ഭക്ഷണ ക്രമീകരണം വേണം
ഭക്ഷണം നിയന്ത്രണവുമില്ലാതെ കഴിക്കുന്നത് ഹൃദയാഘാതത്തിന് കാരണമാകുന്നു. ദൈനംദിന ഭക്ഷണക്രമീകരണമുണ്ടാകണമെന്ന് ഡോക്ടർമാർ പറയുന്നു. രാവിലെ ഉണരുേമ്പാൾ ശുദ്ധജലം കുടിക്കണം. പ്രഭാത ഭക്ഷണം നന്നായി കഴിക്കണം. പ്രഭാത ഭക്ഷണത്തിൽ പഴവും പച്ചക്കറികളും ഉൾപ്പെടുത്തണം. ഉച്ചക്ക് ചോറിെൻറ അളവ് കുറക്കുന്നതാണ് നല്ലത്. എന്നാൽ പച്ചക്കറികൾ ഉൗണിനൊപ്പം ആവശ്യത്തിന് ഉൾപ്പെടുത്തണം. രാത്രി പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയ ഭക്ഷണം ശരീരത്തിന് ഗുണം ചെയ്യും. രാത്രി ഉറങ്ങുന്നതിന് മുമ്പും ഉറക്കത്തിൽനിന്ന് ഉണരുന്ന സമയത്തും ശുദ്ധജലം ധാരാളം കുടിക്കുക. രാത്രിയിൽ അത്താഴം എട്ടുമണിക്ക് മുേമ്പയാക്കുക. പൊരിച്ചതും കറി വച്ചതുമായ മാംസം രാത്രിയിൽ കഴിക്കുന്നത് ആമാശയത്തിന് അധികബുദ്ധിമുട്ട് ഉണ്ടാക്കും. ഇതാകെട്ട ഹൃദയത്തിന് നന്നല്ല. പ്രവാസ ലോകത്ത് മലയാളികൾ രാത്രിയിലാണ് നന്നായി ഭക്ഷണം കഴിക്കുന്നത്. ഇത് ഹൃദയാഘാതങ്ങളിലേക്ക് നയിക്കുന്ന ഘടകമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
നേരത്തെ ഉറങ്ങുക; ഉണരുക
രാത്രി വൈകി ഉറങ്ങാൻ കിടക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ഹൃദയത്തിെൻറ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുമെന്ന് ഡോക്ടർമാർ പറയുന്നു. രാത്രി കഴിയുന്നതും വേഗം ഉറങ്ങുന്നതാണ് ശരീരത്തിന് നല്ലത്. പകൽ മുഴുവൻ ഒാടിനടക്കുന്ന ശരീരത്തിന് വിശ്രമം ആവശ്യമാണ്. അതിനാൽ 10 മണിക്കുമുമ്പ് ഉറങ്ങാനും രാവിലെ അഞ്ച് മണിക്കുമുമ്പ് എഴുന്നേൽക്കാനും ശ്രദ്ധിക്കണം. എന്നാൽ പ്രവാസി മലയാളികളിൽ പലരും അർധരാത്രി കഴിഞ്ഞിട്ടും ഉറങ്ങാതെ ഒാരോ പ്രവൃത്തികളിൽ മുഴുകിയിരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ചും, ടി.വിയോ മൊബൈൽ േഫാണിലോ ശ്രദ്ധിച്ചിരിക്കുന്നവർ.
വ്യായാമം വേണം
പ്രവാസി മലയാളികളിൽ എല്ലാ ദിവസവും നടക്കാൻ പോകുന്നവരുടെ എണ്ണം വളരെക്കുറവാണ്. വ്യായാമമില്ലായ്മയുടെ പ്രശ്നം ഹൃദയത്തിനെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഒരാൾ ദിവസം 40 മിനിറ്റിൽ ആറുകിലോമീറ്റർ നടക്കണം എന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.
അതിന് കഴിയാത്തവർ ആഴ്ചയിൽ അഞ്ചുദിവസത്തിൽ ആകെ 150 മുതൽ 300 മിനിറ്റുവരെയെങ്കിലും നടക്കണം. ഒരു ദിവസം അര മണിക്കൂർ നടക്കാൻ സാഹചര്യം അനുവദിച്ചില്ലെങ്കിൽ രാവിലെ, ഉച്ചക്ക്, വൈകുന്നേരം എന്നിങ്ങനെ 10 മിനിറ്റ് വീതം നടക്കുകയെങ്കിലും വേണമെന്ന് ഡോക്ടർമാർ പറയുന്നു. നടക്കുന്നതിെൻറ ഗുണം ഒത്തിരിയുണ്ട്. നല്ല കൊളസ്ട്രോളായ എച്ച്.ഡി.എൽ സംരക്ഷിക്കെപ്പടും, ഡ്രൈഗ്ലിസറൈഡ് നിയന്ത്രിക്കപ്പെടും, ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ കുറയും എന്നിവ പതിവ് നടത്തത്തിെൻറ ഫലമായി ഉണ്ടാകുന്ന നേട്ടങ്ങളാണ്. അതിനൊപ്പം അമിതമായ രക്തസമ്മർദം കുറക്കുകയും ഡയബറ്റിക്സ് ഉണ്ടാകാതിരിക്കാനും ഉള്ളവരിൽ നിയന്ത്രിക്കപ്പെടുന്നതിനും നടത്തം കാരണമാകും. ഹൃദയത്തിനുള്ളിലെ രക്തക്കുഴലുകളിലെ നീർെക്കട്ട് ഇല്ലാതാക്കാനും നടത്തം നല്ലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.