Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹാ​ർ​ട്ട് കൂ​ട്ടാ​യ്മ...

ഹാ​ർ​ട്ട് കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു

text_fields
bookmark_border
ഹാ​ർ​ട്ട് കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം
cancel
camera_alt

ഹാ​ർ​ട്ട് കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം

മ​നാ​മ: ഹാ​ർ​ട്ട് കൂ​ട്ടാ​യ്മ സ​ൽ​മാ​നി​യ അ​വാ​ൽ റെ​സി​ഡ​ൻ​സി​യി​ൽ ഓ​ണാ​ഘോ​ഷം വി​പു​ല​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. പൂ​ക്ക​ള​വും, മാ​വേ​ലി വ​ര​വേ​ൽ​പ്പും, കൈ​കൊ​ട്ടി​ക്ക​ളി​യും ന​ട​ന്നു. കു​ട്ടി​ക​ളു​ടെ ഡാ​ൻ​സ്, ഓ​ണ​പ്പാ​ട്ടു​ക​ൾ, എ​ന്നി​വ​ക്കു പു​റ​മെ അം​ഗ​ങ്ങ​ളു​ടെ മ​റ്റ് ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.

വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ ക​ഴി​ച്ച് അം​ഗ​ങ്ങ​ൾ പ​ര​സ്പ​രം ഓ​ണ​ത്തി​ന്റെ ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ചു. നാ​ട്ടി​ലെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വി​പ​രീ​ത​മാ​യി മാ​സ​ങ്ങ​ൾ നീ​ളു​ന്ന പ്ര​വാ​സ​ത്തി​ലെ ഓ​ണാ​ഘോ​ഷം കൂ​ടു​ത​ൽ സ​ന്തോ​ഷം പ​ക​രു​ന്ന​താ​യി അം​ഗ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ഹാ​ബ​ലി​യോ​ടൊ​പ്പം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ത്ത നാ​ല് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് നി​ല​വി​ള​ക്ക് കൊ​ളു​ത്തി ആ​രം​ഭി​ച്ച ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കാ​സിം ക​ല്ലാ​യി സ്വാ​ഗ​തം പ​റ​ഞ്ഞു. അ​വ​താ​ര​ക​നാ​യ സാ​ബു പാ​ലാ​ക്കൊ​പ്പം കൂ​ട്ടാ​യ്മ​യി​ലെ പു​തി​യ അം​ഗ​ങ്ങ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

അ​ഷ്‌​റ​ഫ്‌ ന​ന്ദി പ​റ​ഞ്ഞു. 13 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന് ശേ​ഷം ഈ ​പ​വി​ഴ ദ്വീ​പി​നോ​ട് വി​ട​പ​റ​യു​ന്ന അം​ഗം വി​നോ​ദി​ന് മൊ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationOnam2023ConductedHeart koottayma
News Summary - Heart Kuttayma Conducted Onam Celebration
Next Story