ഇനി ഉപരിപഠനത്തിനുള്ള പാച്ചിൽ
text_fieldsമനാമ: ബഹ്റൈനിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്നും പ്ലസ് ടു പാസായ ആയിരത്തി അഞ്ഞൂറോളം കുട്ടികൾ ഉപരിപഠനത്തിെൻറ വഴികൾ തേടിയുള്ള പരക്കം പാച്ചിലിൽ. പരീക്ഷ കഴിഞ്ഞപ്പോൾ മുതൽ നിരവധി കുട്ടികളും രക്ഷകർത്താക്കളും വിവിധ കോഴ്സുകളും അതിെൻറ പ്രവേശനങ്ങളും ലക്ഷ്യം വെച്ചുള്ള ഒാട്ടം ആരംഭിച്ചിരുന്നു. നിരവധിപേർ നീറ്റ് ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രധാന എൻട്രൻസ്^എഞ്ചിനീയറിങ് പ്രവേശന പരീക്ഷകൾക്ക് അപേക്ഷിക്കുകയും നാട്ടിലേക്ക് പോയി അതിെൻറ തയ്യാറെടുപ്പുകൾ നടത്തി പരീക്ഷകൾ എഴുതുകയും ചെയ്തു.
അതിെൻറ ഫലം വരാനുള്ള കാത്തിരിപ്പിലാണ് പലരും. അേതാടൊപ്പം പാല, തൃശൂർ തുടങ്ങിയ പ്രധാന മെഡിക്കൽ^എഞ്ചിനീയറിങ് പരിശീലന സ്ഥാപനത്തിലേക്ക് പ്രവേശനം തരപ്പെടുത്താനും നൂറുകണക്കിന് പ്രവാസികുട്ടികൾ ശ്രമിക്കുന്നുണ്ട്. ഡോക്ടർ, എഞ്ചിനീയറിങ് പഠനത്തിനാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത്. സിവിൽ സർവീസ്, പാരാമെഡിക്കൽ കോഴ്സുകൾക്ക് താൽപ്പര്യമുള്ള നല്ലൊരുശതമാനം കുട്ടികളുമുണ്ട്. കൊമേഴ്സ്, ഹുമാനിറ്റീസ് വിദ്യാർഥികളിൽ പലരും ബഹ്റൈനിൽ നിന്നുള്ള ഉപരിപഠനത്തിന് ശ്രമിക്കുന്നുണ്ട്.
മക്കളുടെ ഉപരിപഠനം എന്നത് പ്രവാസി കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വിവിധ കാരണങ്ങളാൽ കീറാമുട്ടിയാണ്. കുടുംബമായി കഴിയുന്നവർക്ക് ഉപരിപഠനത്തിന് കുട്ടികളെ നാട്ടിലേക്ക് അയക്കുേമ്പാൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഏറെയാണ്. കുട്ടികളെ ഒറ്റക്ക് നാട്ടിലേക്ക് അയക്കുന്നതും രക്ഷിതാക്കൾക്ക് പ്രശ്നമാകാറുണ്ട്. ഹോസ്റ്റൽ സംവിധാനങ്ങൾ ഉള്ളതാണ് അതിനുള്ള പരിഹാരം.
എന്നാൽ കുടുംബത്തെ വിട്ടുപിരിഞ്ഞ് ശീലമില്ലാത്തതും പുതിയ സ്ഥലങ്ങളിലെ ഭക്ഷണം, അന്തരീക്ഷം എന്നിവ പൊരുത്തപ്പെടാനുള്ള സമയമെടുക്കൽ എന്നിവയെല്ലാം പ്രവാസി കുട്ടികളെ ബാധിക്കുന്ന വെല്ലുവിളികളാണ്. എന്നാൽ നല്ലൊരു ഭാവിയെ വാർത്തെടുക്കാനും മികച്ച വിദ്യാഭ്യാസം കരസ്ഥമാക്കാനും സ്വന്തം കാലിൽ നിന്നുതുടങ്ങാനുള്ള അവസരമാണ് ഉപരിപഠനമെന്ന് ഇൗ രംഗത്തെ വിദഗ്ധർ കുട്ടികളെ ഒാർമിപ്പിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.