ഉന്നത വിദ്യാഭ്യാസം: കെ.പി. ആഷിഫിെൻറ പ്രഭാഷണം ഒമ്പതിന്
text_fieldsമനാമ: 'ഉന്നത വിദ്യാഭ്യാസം: കർത്തവ്യവും സാധ്യതകളും'എന്ന വിഷയത്തിൽ വിദ്യാഭ്യാസ വിചക്ഷണനും ഫാറൂഖ് കോളജ് പി.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവിസ് എക്സാമിനേഷൻ അക്കാദമിക് തലവനുമായ കെ.പി. ആഷിഫിെൻറ പ്രഭാഷണം ജൂലൈ ഒമ്പതിന് നടക്കും. ഒ.ഐ.സി.സി ബഹ്റൈൻ നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഒാൺലൈനായി പരിപാടി. വൈകീട്ട് മൂന്ന് മുതൽ അഞ്ച് വരെ നടക്കുന്ന പരിപാടി ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള സെമിനാർ ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്തും സിവിൽ സർവിസ് പോലെയുള്ള സുപ്രധാന മത്സരപരീക്ഷകളിലും വരുന്ന മാറ്റങ്ങളാണ് കെ.പി. ആഷിഫ് പ്രതിപാദിക്കുക.
സെമിനാറിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ www.learningradius.com എന്ന വെബ്സൈറ്റിൽ നൽകിയ ലിങ്കിൽ രജിസ്റ്റർ ചെയ്യാം. സിവിൽ സർവിസ് രംഗത്തേക്ക് കടന്നുവരാൻ താൽപര്യപ്പെടുന്ന പ്രവാസിമേഖലയിൽ നിന്നുള്ളവർക്ക് ഈ പ്രോഗ്രാമിെൻറ തുടർച്ചയായി സൗജന്യമായി പരിശീലനം സംഘടിപ്പിക്കാനുള്ള പദ്ധതി ആലോചിച്ചുവരികയാണെന്നും ഒ.ഐ.സി.സി പ്രസിഡൻറ് ബിനു കുന്നന്താനം, ജന. സെക്രട്ടറി ബോബി പാറയിൽ, പ്രോഗ്രാം കോഒാഡിനേറ്റർ നിസാർ കുന്നംകുളത്തിങ്ങൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 36552207, 35521007 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.