Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉ​യ​ർ​ന്ന ടി​ക്ക​റ്റ്...

ഉ​യ​ർ​ന്ന ടി​ക്ക​റ്റ് നി​ര​ക്ക്, വി​മാ​നം റ​ദ്ദാ​ക്ക​ൽ; അ​വ​ധി​ക്കാ​ല​യാ​ത്ര ദു​രി​ത​പ​ർ​വം

text_fields
bookmark_border
ഉ​യ​ർ​ന്ന ടി​ക്ക​റ്റ് നി​ര​ക്ക്, വി​മാ​നം റ​ദ്ദാ​ക്ക​ൽ; അ​വ​ധി​ക്കാ​ല​യാ​ത്ര ദു​രി​ത​പ​ർ​വം
cancel

മ​നാ​മ: അ​വ​ധി​ക്കാ​ല​ത്ത് നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന പ്ര​വാ​സി​ക​ളെ വ​ട്ടം​ചു​റ്റി​ച്ച് വി​മാ​ന​ക​മ്പ​നി​ക​ളു​ടെ സീ​സ​ണ​ൽ കൊ​ള്ള തു​ട​രു​ന്നു. ഉ​യ​ർ​ന്ന ടി​ക്ക​റ്റ് നി​ര​ക്കി​നൊ​പ്പം, വി​മാ​നം റ​ദ്ദാ​ക്ക​ലും, വൈ​ക​ലും കൂ​ടി എ​ത്തി​യ​തോ​ടെ ഈ ​സീ​സ​ണി​ലും പ്ര​വാ​സി​ക​ളു​ടെ യാ​ത്ര ദു​രി​ത​ത്തി​ലാ​ണ്. വ​ലി​യ നി​ര​ക്കി​ൽ ടി​ക്ക​റ്റ് എ​ടു​ത്ത് വി​ശ​ന്നും ത​ള​ർ​ന്നും വി​യ​ർ​ത്തും നാ​ട​ണ​യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് മ​ല​യാ​ളി പ്ര​വാ​സി​ക​ൾ.

വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ക്കു​ക​യും വ​ലി​യ പെ​രു​ന്നാ​ൾ അ​ടു​ക്കു​ക​യും ചെ​യ്ത​തോ​ടെ നാ​ട്ടി​ൽ പോ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി. കോ​വി​ഡി​നു​ശേ​ഷം ഭ​യ​ര​ഹി​ത​മാ​യി യാ​ത്ര​ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന ആ​ദ്യ അ​വ​സ​ര​മാ​യ​തി​നാ​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് നാ​ട്ടി​ലേ​ക്ക് യാ​ത്ര​ക്കൊ​രു​ങ്ങു​ന്ന​ത്. മു​ൻ​കൂ​ട്ടി ടി​ക്ക​റ്റെ​ടു​ത്ത​വ​ർ​ക്കു മാ​ത്ര​മാ​ണ് താ​ര​ത​മ്യേ​ന കു​റ​ഞ്ഞ​നി​ര​ക്കി​ൽ യാ​​ത്ര ചെ​യ്യാ​നാ​വു​ന്ന​ത്. ഒ​രാ​ഴ്ച മു​മ്പ് 75 ദീ​നാ​റാ​യി​രു​ന്ന നി​ര​ക്ക് ഇ​പ്പോ​ൾ ഇ​ര​ട്ടി​യാ​യി. കോ​ഴി​ക്കോ​ടി​ന് ഇ​പ്പോ​ൾ 150 ദീ​നാ​റാ​ണ് എ​യ​ർ ഇ​ന്ത്യ ഈ​ടാ​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലേ​ക്ക് വ​രും ദി​വ​സ​ങ്ങ​ളി​ൽ 93 ദീ​നാ​റാ​ണ് നി​ര​ക്ക്. തി​രു​വ​ന​ന്ത​പു​​ര​ത്തേ​ക്ക് ഇ​പ്പോ​ൾ 93 ആ​ണെ​ങ്കി​ൽ അ​ടു​ത്ത​യാ​ഴ്ച 115 ആ​കും. ക​ണ്ണൂ​രി​ലേ​ക്കു​ള്ള നി​ര​ക്ക് 133 ആ​ണ്. അ​ത്യാ​വ​ശ്യ​ക്കാ​ർ ഉ​യ​ർ​ന്ന നി​ര​ക്ക് കൊ​ടു​ത്താ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ടു​ത്ത ബ​ന്ധു​വി​ന്റെ മ​ര​ണ​ത്തെ​തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി യാ​ത്ര ചെ​​യ്യേ​ണ്ടി വ​ന്ന പ്ര​വാ​സി​ക്ക് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ഗ​ൾ​ഫ് എ​യ​ർ ടി​ക്ക​റ്റി​ന് 222 ദീ​നാ​ർ കൊ​ടു​ക്കേ​ണ്ടി​വ​ന്നു. പെ​രു​ന്നാ​ൾ അ​റി​യി​ച്ച് മാ​സ​പ്പി​റ​വി ക​ണ്ടാ​ൽ ഇ​നി​യും ടി​ക്ക​റ്റ് നി​ര​ക്ക് കൂ​ടാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ബ​ഹ്റൈ​ൻ എ​ക്സ്പ്ര​സ് ട്രാ​വ​ൽ​സ് റി​ഫ ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​ബ്ദു​ൽ സ​ഹീ​ർ ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. അ​വ​ധി​ക്കാ​ല​ത്ത് വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ കൊ​ള്ള​യി​ൽ​നി​ന്ന് പ്ര​വാ​സി​ക​ളെ ര​ക്ഷി​ക്ക​ണ​മെ​ന്ന മു​റ​വി​ളി ഉ​യ​രാ​റു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​കി​ല്ല. കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ പ്ര​വാ​സി​ക​ളാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ എ​ന്ന ആ​ശ​യം ന​ട​പ്പാ​കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്.

വി​മാ​ന ക​മ്പ​നി​ക​ളി​ൽ​നി​ന്നും ആ​ശ്വാ​സ​ക​ര​മാ​യ നി​ര​ക്കി​ൽ ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ൾ ല​ഭ്യ​മാ​വു​ന്നി​ല്ലെ​ന്ന​താ​ണ്​ ഏ​റ്റ​വും പ്ര​ധാ​ന വെ​ല്ലു​വി​ളി. നി​ല​വി​ലെ വി​മാ​ന നി​ര​ക്കും, ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ളു​ടെ നി​ര​ക്കും ത​മ്മി​ൽ കാ​ര്യ​മാ​യി വ്യ​ത്യാ​സ​മി​ല്ലെ​ന്ന​തും തി​രി​ച്ച​ടി​യാ​ണ്. 60 സീ​റ്റു​ക​ളു​ള്ള വി​മാ​ന​ങ്ങ​ൾ ചാ​ർ​ട്ട​ർ ചെ​യ്യു​മ്പോ​ൾ മു​ഴു​വ​ൻ യാ​ത്ര​ക്കാ​രു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ൾ നേ​ര​ത്തേ ന​ൽ​ക​ണ​മെ​ന്നാ​ണ്​ ഏ​വി​യേ​ഷ​ൻ നി​യ​മം.

എ​ന്നാ​ൽ, ഈ ​പ​ട്ടി​ക​യി​ലു​ള്ള യാ​ത്ര​ക്കാ​രി​ൽ കാ​ൻ​സ​ലേ​ഷ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന​ത്​ സം​ഘാ​ട​ക​ർ​ക്കും സാ​മ്പ​ത്തി​ക​മാ​യി ബാ​ധ്യ​ത​യാ​വു​മെ​ന്ന​തി​നാ​ൽ ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​​പോ​കു​ന്ന​തി​ൽ നി​ന്നും സം​ഘ​ട​ന​ക​ളെ​യും സ്​​ഥാ​പ​ന​ങ്ങ​ളെ​യും പി​ന്തി​രി​പ്പി​ക്കു​ന്നു.

ഇ​ന്ത്യ​യി​ൽ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ളി​ലാ​ണ്​ ക​മ്പ​നി​ക​ൾ ഏ​റെ​യും ശ്ര​ദ്ധ ന​ൽ​കു​ന്ന​ത്. ഡ​ൽ​ഹി, മും​ബൈ, ബാം​ഗ്ലൂ​ർ, കൊ​ൽ​ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ തു​ട​ങ്ങി നി​ര​വ​ധി ആ​ഭ്യ​ന്ത​ര സെ​ക്ട​റു​ക​ളി​ൽ അ​ര​മ​ണി​ക്കൂ​ർ ഇ​ട​വേ​ള​ക​ളി​ലാ​ണ്​ പ​ല വി​മാ​ന ക​മ്പ​നി​ക​ളും സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ഇ​തി​നി​ട​യി​ൽ നി​ന്നും ഒ​രു വി​മാ​നം പി​ൻ​വ​ലി​ച്ച്​ ചാ​ർ​ട്ട​ർ റൂ​ട്ടി​ലേ​ക്ക്​ മാ​റ്റു​മ്പോ​ൾ ആ​ഭ്യ​ന്ത​ര സ​ർ​വി​സി​ലെ നി​ര​വ​ധി റൂ​ട്ടു​ക​ൾ മു​ട​ങ്ങു​മെ​ന്ന​തി​നാ​ൽ​ വി​മാ​ന ക​മ്പ​നി​ക​ൾ വി​മാ​നം വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റ​ല്ല. ന​ൽ​കി​യാ​ൽ ത​ന്നെ ഈ ​ന​ഷ്ടം നി​ക​ത്തും വി​ധം വ​ലി​യ നി​ര​ക്കാ​ണ്​ ക​മ്പ​നി​ക​ൾ ഗ​ൾ​ഫി​ലേ​ക്കു​ള്ള ചാ​ർ​ട്ട​റി​ന്​ ഈ​ടാ​ക്കു​ന്ന​ത്. ഇ​താ​വ​​ട്ടെ, പ​തി​വ്​ സ​ർ​വി​സി​നോ​ളം ത​ന്നെ വ​രു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightbahrain
News Summary - Higher ticket prices, flight cancellations; A holiday travel disaster
Next Story