പൈതൃക കേന്ദ്രങ്ങളെ സംരക്ഷിക്കാൻ ഹൈവേ ദിശമാറ്റും
text_fieldsമനാമ: മുഹറഖിൽനിന്ന് സൽമാൻ ടൗണിലേക്ക് നിർമിക്കുന്ന നോർത്ത് ബഹ്റൈൻ ഹൈവേ പൈതൃക കേന്ദ്രങ്ങളെ സംരക്ഷിക്കാനായി ദിശമാറ്റും. 22.5 കിലോമീറ്റർ നീളം കണക്കാക്കുന്ന ഹൈവേ പ്രോജക്റ്റ് മൂന്നു വർഷമായി അനിശ്ചിതത്വത്തിലായിരുന്നു. ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസ് (ബാക്ക), പൊതുമരാമത്ത് മന്ത്രാലയവും തമ്മിലുള്ള ചർച്ചയിൽ പൈതൃക കേന്ദ്രങ്ങൾ ഒഴിവാക്കി പുതിയ ദിശ കണ്ടെത്താൻ ധാരണയായി.
ബഹ്റൈൻ കോട്ടയെ ബാധിക്കുന്നതോ ദൃശ്യപരത തടയുന്നതോ ആയ നിർമിതി ഉണ്ടാവില്ല. കോട്ടയും ചുറ്റുപാടുകളുമായി 70.4 ഹെക്ടർ വ്യാപിച്ചുകിടക്കുന്നു. ഇതിന് പുറമെ 1,311.8 ഹെക്ടർവരെ കരുതൽ മേഖലയും ഒഴിച്ചിടും. 4,000 വർഷത്തെ ചരിത്രത്തിന് സാക്ഷിയായ കോട്ട സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.