ഹിജ്റയുടെ പാഠങ്ങൾ; പഠന ക്ലാസ് സംഘടിപ്പിച്ചു
text_fieldsമനാമ: ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ വെസ്റ്റ് റിഫ, ഹജ്ജിയാത്ത് ഏരിയകൾ സംയുക്തമായി ‘ഹിജ്റയുടെ പാഠങ്ങൾ’ വിഷയത്തിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. ജാസിർ പി.പി മുഖ്യ പ്രഭാഷണം നിർവഹിച്ചു. അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ച് മഹത്തായ ലക്ഷ്യത്തിലേക്കുള്ള പലായനമാണ് ഹിജ്റ എന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പ്രാവചകന്മാരും ഹിജ്റ ചെയ്തവരാണ്. അല്ലാഹുവിന്റെ കല്പനകൾ അനുസരിച്ച് ജീവിക്കാൻ സ്വന്തം നാട്ടിൽ പ്രയാസം അനുഭവപ്പെടുമ്പോൾ, അതിന് പറ്റിയ ഇടം തേടിയുള്ള യാത്രയാണ് ഹിജ്റ.
ദൈവീകസരണിയിൽ ജീവിതം സമർപ്പിക്കുന്നവർക്ക് ഇഹലോകത്തും പരലോകത്തും മഹത്തായ വിജയം നേടാൻ കഴിയുമെന്നത് തന്നെയാണ് ഹിജ്റ നൽകുന്ന പ്രധാന പാഠമെന്നും അദ്ദേഹം വിശദീകരിച്ചു. പി.എം. അശ്റഫ് അധ്യക്ഷത വഹിച്ചു. ഉബൈസ് ഖിറാഅത്ത് നടത്തി. സിദ്ദിഖ് എം.പി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.