ബഹ്റൈൻ എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന
text_fieldsമനാമ: ബഹ്റൈൻ എയർപോർട്ട് വഴി സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായെന്ന് ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ട് അതോറിറ്റി. ഏകദേശം എഴുപതുലക്ഷം യാത്രക്കാരാണ് കഴിഞ്ഞവർഷം ബഹ്റൈൻ എയർപോർട്ട് വഴി സഞ്ചരിച്ചത്.
2021ൽ ഇത് മുപ്പതുലക്ഷമായിരുന്നു. 2019ൽ കോവിഡിനുമുമ്പ് ഇത് 96 ലക്ഷമായിരുന്നു. ബി.എ.സിയുമായി ബന്ധപ്പെട്ട എയർപോർട്ട് ഫെസിലിറ്റേഷൻ കമ്മിറ്റി യോഗത്തിലാണ് ഈ കണക്കുകൾ അവതരിപ്പിച്ചത്. ബി.ഐ.എയുടെ പ്രവർത്തനങ്ങൾ കമ്മിറ്റി അവലോകനം ചെയ്തു.
2021ലെ വിമാന സർവിസുകളുടെ എണ്ണം 51000 ആയിരുന്നെങ്കിൽ 2021ൽ അത് 82000 ആയി. കോവിഡിനു മുമ്പുള്ളതിനേക്കാൾ 15 ശതമാനം മാത്രമാണ് കുറഞ്ഞത്. കാർഗോ നീക്കത്തിലും മുൻ വർഷത്തേക്കാൾ വർധനവുണ്ടായി. 2021 ലെ 324000 ടണ്ണിൽനിന്ന് 379000 ടണ്ണായി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.