മനുഷ്യാവകാശ സംരക്ഷണം: അറബ് പാര്‍ലമെൻറിന് ഹമദ് രാജാവ് നന്ദി അറിയിച്ചു
text_fieldsഅറബ് പാര്‍ലമെൻറിെൻറ പിന്തുണക്കും സഹായത്തിനും ബഹ്റൈന്‍ ഭരണകൂടവും ജനതയും ഏറെ കടപ്പെട്ടിരിക്കുന്നു
മനാമ: ബഹ്റൈനിലെ മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെൻറിെൻറ തെറ്റായ റിപ്പോര്‍ട്ട് തിരുത്തുന്നതിന് ശ്രമം നടത്തിയ അറബ് പാര്‍ലമെൻറിന് രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
അറബ് പാര്‍ലമെൻറ് ഇക്കാര്യത്തില്‍ നടത്തിയ ഇടപെടലും ശരിയായ അവസ്ഥ മനസിലാക്കിക്കൊടുക്കുന്നതിനുള്ള നടപടികളും ഏറെ പ്രശംസനീയമാണ്.
അറബ് രാജ്യങ്ങളുടെയും സമൂഹങ്ങളുടെയും താല്പര്യം സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇനിയും തുടരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അറബ് പാര്‍ലമെൻറിെൻറ പിന്തുണക്കും സഹായത്തിനും ബഹ്റൈന്‍ ഭരണകൂടവും ജനതയും ഏറെ കടപ്പെട്ടിരിക്കുന്നു.
ക്രിമിനല്‍ നടപടി ക്രമങ്ങളിലും കോടതി വ്യവഹാരങ്ങളിലും സുതാര്യമായ നടപടി ക്രമങ്ങളാണ് രാജ്യത്തുള്ളത്. രാഷ്ട്രീയ പ്രേരിതമായി ആര്‍ക്കെതിരെയും നടപടി സ്വീകരിക്കാറില്ലെന്നതും വ്യക്തമാണ്.
എല്ലാവരുടെയും പൗരാവകാശവും സ്വാത്രന്ത്ര്യവും ഉറപ്പുവരുത്തുന്ന ഭരണഘടനയും നിയമ സംഹിതയുമാണ് ബഹ്റൈനിലുള്ളതെന്ന കാര്യവും ഇതര രാഷ്ട്രങ്ങള്‍ക്കും അന്താരാഷ്ട്ര വേദികള്‍ക്കും മനസ്സിലാക്കിക്കൊടുക്കാന്‍ അറബ് പാര്‍ലമെൻറിെൻറ ശ്രമം ഉപകരിക്കുമെന്നും രാജാവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.