വിശ്വസ്തതയും സത്യസന്ധതയും മുറുകെ പിടിക്കുക -അബ്ദു സമദ് പൂക്കോട്ടൂർ
text_fieldsമനാമ: മാനവരാശിയിൽ നിന്ന് അകന്നുകൊണ്ടിരിക്കുന്ന വിശ്വസ്തതയും സത്യസന്ധതയും മുറുകെ പിടിച്ചു ജീവിതം നയിക്കാൻ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ ആഹ്വാനം ചെയ്തു.
മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്രസ വാർഷിക നബിദിന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ റിയോ അബ്ദുൽ കരീമിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് ഫക്രുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, മുഹറഖ് കെ.എം.സി.സി പ്രസിഡന്റ് അഷ്‌റഫ് ബാങ്ക് റോഡ്, മദ്രസ പ്രധാനാധ്യാപകൻ എൻ.കെ അബ്ദുൽ കരീം മാസ്റ്റർ, സമസ്ത റെയ്ഞ്ച് പ്രസിഡന്റ് ജിഫ്രി തങ്ങൾ, അബ്ദുൽ റസാഖ് നദ്‌വി തുടങ്ങിയവർ സംസാരിച്ചു.
അബ്ദു സമദ് പൂക്കോട്ടൂർ, അബ്ദുൽ കരീം കുളമുള്ളതിൽ, എൻ.കെ അബ്ദുൽ കരീം മാസ്റ്റർ, മാസിൽ പട്ടാമ്പി, അഷ്‌റഫ് (പിക്ക്ൾസ്), അബ്ദുൽ ഖാദർ (മാറാസിൽ), അഷ്‌റഫ് കോട്ടപ്പള്ളി (അബു ഹാനി ഗ്രൂപ്പ്) എന്നിവരെ ആദരിച്ചു. അബ്ദുൽ റഷീദ് തുളിപ്പ്, മുസ്തഫ കരുവാണ്ടി, കെ.ടി അബൂ യുസുഫ്, ഇസ്മാഈൽ എലത്തൂർ, എസ്.കെ നാസർ, ഷമീർ കീഴൽ, സിറാജ് തുളിപ്പ്, യൂസഫ് തോടന്നൂർ, മുഹമ്മദ് നാദാപുരം, അഫ്രാദ് തുടങ്ങിയവർ നേതൃത്വം നൽകി. സ്വാഗത സംഘം കൺവീനർ അബ്ദുൽ കരീം കുളമുള്ളതിൽ സ്വാഗതവും ശറഫുദ്ധീൻ മാരായമംഗലം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.