നിറങ്ങളുടെ നിറവിൽ ഹോളി ആഘോഷിച്ചു
text_fieldsമനാമ: രാജ്യാന്തര സമൂഹത്തിെൻറ പ്രാതിനിത്യത്തോടെ ഉത്തരേന്ത്യൻ പ്രവാസികൾ നിറങ്ങളുടെ ഉത്സവമായ ഹോളി കൊണ്ടാടി. സ്വദേശികളും വിദേശികളുമായ നിരവധിപേർ ആഹ്ലാദത്തോടെ അതിൽ പങ്കാളികളാകാനെത്തി. ബഹ്റൈനിലെ പ്രവാസികളുടെ വൈവിദ്ധ്യമാർന്ന ഹോളി ആഘോഷമാണ് ആഹ്ലാദം നിറഞ്ഞ അനുഭവമായത്.
മനാമയിലെ ഹിന്ദുക്ഷേത്രത്തിൽ തട്ടായി ഹിന്ദു കമ്യൂണിറ്റിയുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. പരിപാടികൾ രാവിലെ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ, ബ്രിട്ടൻ അംബാസഡർ സൈമൻ മാർട്ടിൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ‘ദിസ് ഇൗസ് ബഹ്റൈൻ’ ബെറ്റ്സി മതീസൻ ഉൾപ്പെടെ നിരവധിപേർ പെങ്കടുത്തു. നൂറുകണക്കിന് ഉത്തരേന്ത്യക്കാരാണ് ചടങ്ങുകളിൽ സംബന്ധിക്കാൻ എത്തിയത്.
പ്രവാസലോകത്താണങ്കിലും സ്വന്തം നാട്ടിലെ മഹോത്സവം ഉജ്ജ്വലമാക്കാനുള്ള ശ്രമത്തിലായിരുന്നു ഒാരോരുത്തരും. പലതരം വർണ്ണപ്പൊടികൾ വാരിയെറിഞ്ഞും മധുരപലഹാരങ്ങൾ വിതരണം ചെയ്തും എല്ലാവരും സന്തോഷം പ്രകടിപ്പിച്ചു. പൊതു അവധിദിനം കൂടിയായതിനാൽ ആഘോഷത്തിന് ആവേശം കൂടി. പ്രായഭേദമന്യെ നൃത്തം ചെയ്തും അന്യോന്യം നിറങ്ങൾ പൂശിയും മണിക്കൂറുകളോളം ആരവം തുടർന്നു. ക്ഷേത്രത്തിൽ നിന്നും എല്ലാവർക്കും പ്രസാദവും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.