സിത്രയിൽ തീപിടിത്തത്തിൽ ദമ്പതികൾ മരിച്ച കുടുംബത്തിന് വീടനുവദിച്ച് പ്രധാനമന്ത്രി
text_fieldsമനാമ: സിത്രയിലെ ഖരീജിയയിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ വയോധിക ദമ്പതികൾ മരിച്ച സംഭവത്തിൽ കുടുംബത്തിന് സർക്കാറിന്റെ കാരുണ്യസ്പർശം. കുടുംബത്തിന് ഒരു ഭവന യൂനിറ്റ് അനുവദിച്ചുകൊണ്ടുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ തീരുമാനം ക്യാപിറ്റൽ ഗവർണർ ശൈഖ് റാഷിദ് ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ അറിയിച്ചു.
സിത്രയിലെ സംഭവസ്ഥലം സന്ദർശിച്ച അദ്ദേഹം ഹമദ് രാജാവിന്റെയും കിരീടാവകാശിയുടെയും അനുശോചനം കുടുംബത്തെ അറിയിക്കുകയും ചെയ്തു. ദുഃഖിതരായ കുടുംബത്തിന് ശക്തിയും ആശ്വാസവും ലഭിക്കട്ടെയെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഗവർണർ പ്രാർഥിച്ചു. മികച്ച രീതിയിൽ രക്ഷാപ്രവർത്തനം നടത്തിയ ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചാണ് പ്രായമായ ദമ്പതികൾ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.