കഷ്ടപ്പെട്ടുണ്ടാക്കിയ വീട് അക്രമികൾ തകർത്തു; സങ്കടത്തോടെ പ്രവാസി മലയാളി
text_fieldsമനാമ: പേരാമ്പ്രയിലെ മത്സ്യമാർക്കറ്റിലുണ്ടായ സംഘർഷത്തെ വിമർശിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിെൻറ പേരിൽ ബഹ്റൈൻ പ്രവാസിയുടെ നിർമാണം പൂർത്തിയാകാറായ വീട് തകർത്തു. പേരാമ്പ്ര പുറ്റംപൊയിൽ സ്വദേശി റിയാസിെൻറ വീടിനുനേരെയാണ് ആക്രമണമുണ്ടായത്.
വീടിെൻറ കട്ടിലയും വയറിങ്ങും സ്വിച്ച് ബോർഡുകളും മറ്റും അക്രമികൾ നശിപ്പിച്ചു. കട്ടിലകളെല്ലാം വെട്ടി നശിപ്പിച്ചിരിക്കുകയാണ്. പ്ലംബിങ് നടത്തിയതും ഉപയോഗശൂന്യമാക്കി.
ബഹ്റൈൻ ജിദാഫ്സ് മാർക്കറ്റിലെ പഴക്കടയിൽ ജോലി ചെയ്യുന്ന റിയാസിെൻറ 20 വർഷത്തെ സമ്പാദ്യമാണ് ഇൗ വീട്. നിർമാണം പൂർത്തിയാക്കി അടുത്ത മാർച്ചിൽ പുതിയ വീട്ടിലേക്ക് താമസം മാറാൻ ഇരിക്കുകയായിരുന്നു. അതിനിടെയാണ്, ഒരു സംഘം അക്രമികൾ സ്വപ്നം തകർത്തത്.
വീട്ടുകാർ പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കെ. മുരളീധരൻ എം.പി കഴിഞ്ഞദിവസം റിയാസിെൻറ വീട് സന്ദർശിച്ചു. ലോണെടുത്തും മറ്റും ഏറെ കഷ്ടപ്പെട്ട് നിർമിച്ച വീട് അക്രമികൾ തകർത്തതിെൻറ സങ്കടത്തിലാണ് റിയാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.