ജി.സി.സി സാംസ്കാരിക മന്ത്രിമാരുടെ യോഗത്തില്‍ ബഹ്റൈനി സാംസ്കാരിക, കലാ പ്രവർത്തകർക്ക് ആദരം
text_fieldsമനാമ: ദോഹയില്‍ നടന്ന ജി.സി.സി സാംസ്കാരിക മന്ത്രിമാരുടെ 28ാമത് യോഗത്തില്‍ ബഹ്റൈനി സാംസ്കാരിക, കലാ പ്രവർത്തകർക്ക് ആദരം.
ഡോ. ദലാല്‍ അല്‍ ശുറൂഖിയെയും ഫോട്ടോഗ്രാഫര്‍ അബ്ദുല്ല അല്‍ ഖാനെയുമാണ് ഗള്‍ഫിലെ മറ്റു പ്രമുഖ വ്യക്തികള്‍ക്കൊപ്പം ആദരിച്ചത്. പൈതൃകപഠനത്തിലെ പ്രവര്‍ത്തനത്തിനാണ് ഡോ. അല്‍ ശുറൂഖിയെ ആദരിച്ചത്. നിരവധി പുസ്തകങ്ങളിലൂടെയും പഠനങ്ങളിലൂടെയും ബഹ്റൈന്റെ ദേശീയ പൈതൃകം രേഖപ്പെടുത്തുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്കിയിട്ടുള്ളയാളാണ് ഡോ. അല്‍ ശുറൂഖി.
ജനകീയ സംസ്കാരത്തിലും പാരമ്പര്യത്തിലും ബഹ്റൈനിലെ പ്രമുഖ ഗവേഷകരിലൊരാൾ കൂടിയാണ് ഡോ. അല്‍ ശുറൂഖി. പരമ്പരാഗത ബഹ്റൈന്‍ പാചകരീതികളെയും വസ്ത്രങ്ങളെയും കുറിച്ചുള്ള ഗവേഷണം അടക്കം അവർ നടത്തിയിട്ടുണ്ട്. ബഹ്റൈനിലും വിദേശത്തും സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ മുമ്പും അംഗീകാരം നേടിയിട്ടുണ്ട്.
ഫോട്ടോഗ്രഫിയില്‍ നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് അബ്ദുല്ല അല്‍ ഖാനെ ആദരിച്ചത്. 1937-ല്‍ മുഹറഖില്‍ ജനിച്ച അല്‍ ഖാന് ബാപ്കോയിലാണ് തന്റെ കരിയര്‍ ആരംഭിച്ചത്.
ലണ്ടനിലെ ഈലിങ് ആര്‍ട്ട് കോളജിലെ പഠനത്തിന് ശേഷം ആര്‍ക്കിടെക്ചറല്‍ ഫോട്ടോഗ്രാഫിയില്‍ പ്രാവീണ്യം നേടി. ബഹ്റൈനിലെയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെയും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക ജീവിതങ്ങളെ കാമറയില്‍ പകര്‍ത്തിയാണ് അദ്ദേഹം പ്രശസ്തനായത്. 2011-ല്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയില്‍നിന്ന് ഓര്‍ഡര്‍ ഓഫ് കോംപിറ്റന്‍സ് ഉള്‍പ്പെടെ നിരവധി ഔദ്യോഗിക ബഹുമതികള്‍ അല്‍ ഖാന് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.