ഒ.ഐ.സി.സി നേതാവ് രാജു കല്ലുംപുറത്തിനെ ആദരിച്ചു
text_fieldsഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി രാജു കല്ലുംപുറത്തിനെ ആദരിക്കുന്നു
മനാമ: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലും ഒ.ഐ.സി.സിയുടെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയ പാർലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ രാജു കല്ലുംപുറത്തിനെ ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി ആദരിച്ചു.
20 മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനുവേണ്ടി പാർലമെന്റ് മണ്ഡലം കമ്മിറ്റികൾ രൂപവത്കരിക്കുകയും കൺവെൻഷനുകളും പ്രചാരണ പരിപാടികളും സംഘടിപ്പിക്കുന്നതിനും ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപിള്ളയും ജനറൽ സെക്രട്ടറി രാജു കല്ലുംപുറവും സ്തുത്യർഹ പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
പത്തനംതിട്ട ജില്ല പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷതവഹിച്ചു. ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഷമീം നടുവണ്ണൂർ, ജേക്കബ് തേക്ക് തോട്, വൈസ് പ്രസിഡന്റ് അഡ്വ. ഷാജി സാമുവൽ, ജില്ല വൈസ് പ്രസിഡന്റ് ജോൺസൻ ടി. തോമസ്, സെക്രട്ടറി എബ്രഹാം ജോർജ് എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ഷിബു ബഷീർ സ്വാഗതം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.