ഹോപ് ബഹ്റൈന് പുതിയ സാരഥികൾ
text_fieldsമനാമ: ജീവകാരുണ്യരംഗത്ത് സജീവമായ ‘ഹോപ് ബഹ്റൈൻ’ വാർഷിക പൊതുയോഗവും പുതിയ വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി. സൽമാനിയ കലവറ റസ്റ്റാറന്റ് ഹാളിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ഫൈസൽ പട്ടാണ്ടി അധ്യക്ഷത വഹിച്ചു. ഹോപ്പിന്റെ പ്രവർത്തനരീതികളെപ്പറ്റിയും ലക്ഷ്യങ്ങളും ഹോപ് രക്ഷാധികാരി നിസാർ കൊല്ലം വിശദീകരിച്ചു.
സെക്രട്ടറി ഷാജി ഇളമ്പിലായി വിശദമായ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ഷിജു സി.പി വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. ഫുഡ് കിറ്റ്, ഗൾഫ് കിറ്റ്, അർഹരായവർക്കുള്ള സാമ്പത്തിക സഹായം, അടിയന്തര ചികിത്സ സഹായം, അർഹരായവർക്ക് മരുന്നുകൾ എത്തിച്ചു നൽകൽ, വീൽചെയർ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ അർഹർക്ക് എത്തിച്ചുനൽകുക തുടങ്ങി നിരവധി സഹായങ്ങൾ തികച്ചും അർഹരായ സഹജീവികളിലേക്ക് ഈ വർഷവും എത്തിക്കാനായതായി ഭാരവാഹികൾ അറിയിച്ചു. വൈസ് പ്രസിഡന്റ് നിസാർ മാഹി നന്ദി പറഞ്ഞു.
ജെറിൻ ഡേവിസ് പ്രസിഡന്റും ജോഷി നെടുവേലിൽ സെക്രട്ടറിയുമായ ഭരണസമിതിയെ തിരഞ്ഞെടുത്തു. അൻസാർ മുഹമ്മദ് (ട്രഷ), സാബു ചിറമേൽ (വൈ. പ്രസി), പ്രിന്റ്റു ഡെലിസ് (ജോ. സെക്ര), ജി. ഗിരീഷ് കുമാർ (മീഡിയ കൺ) എന്നിവരാണ് മറ്റു ഭാരവാഹികൾ. രക്ഷാധികാരി ഷബീർ മാഹി തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. ഹോപ്പ് ബഹ്റൈന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് 3717 0053 (ജെറിൻ), 3535 6757 (ജോഷി) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.