ഹോപ് ബഹ്റൈൻ വാർഷിക പൊതുയോഗം നടത്തി
text_fieldsമനാമ: ഹോപ് ബഹ്റൈെൻറ 2020 വർഷത്തെ പൊതുയോഗം ഓൺലൈനായി നടന്നു. കഴിഞ്ഞ വർഷത്തെ പ്രസിഡൻറ് ജയേഷ് കുറുപ്പ് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. ഹോപ്പിെൻറ ഭാഗമായിരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹോപ്പിെൻറ നാൾവഴികൾ രക്ഷാധികാരി നിസാർ കൊല്ലം സംസാരിച്ചു. സെക്രട്ടറി ജോഷി നെടുവേലിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എം.കെ. റംഷാദ് കണക്ക് അവതരിപ്പിച്ചു. സാധാരണക്കാർക്ക് സഹായമാകുന്ന ഹോപ്പിെൻറ പ്രവർത്തനങ്ങൾ അഭിമാനകരമാണെന്ന് കൂട്ടായ്മയുടെ തുടക്കക്കാരായ ചന്ദ്രൻ തിക്കോടിയും ഷബീർ മാഹിയും അഭിപ്രായപ്പെട്ടു.
നിലവിലെ പ്രസിഡൻറ് ലിജോ വർഗീസ്, സെക്രട്ടറി ഗിരീഷ് ജി. പിള്ള, ട്രഷറർ റിഷിൻ വി.എം, രക്ഷാധികാരി അശോകൻ താമരക്കുളം, സിബിൻ സലിം, അഷ്കർ പൂഴിത്തല, ഷിബു പത്തനംതിട്ട, ജെറിൻ ഡേവിസ്, മനോജ് സാംബൻ, മുജീബ് റഹ്മാൻ, അൻസാർ മുഹമ്മദ്, രാജൻ പി, വിനു ക്രിസ്റ്റി, ഷാജി എളമ്പിലായി, നിസാർ മാഹി, ഷിജു വർഗീസ്, റോബി പുന്നൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻറു ഡെല്ലിസ് സ്വാഗതവും ഷിജു സി.പി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.