കണ്ണൂർ സ്വദേശിക്ക് ചികിത്സാ സഹായം നൽകി ഹോപ്പ് ബഹ്റൈൻ
text_fieldsഹോപ്പ് അംഗങ്ങളിൽനിന്ന് സമാഹരിച്ച തുക ഹോപ്പ് എക്സിക്യൂട്ടിവ് അംഗം ഫൈസൽ പട്ടാണ്ടി കോഓഡിനേറ്റർ റഫീഖ് പൊന്നാനിക്ക് കൈമാറുന്നു
മനാമ: ബഹ്റൈനിലെ ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്റൈൻ ചികിത്സാ സഹായം നൽകി. കണ്ണൂർ അഴീക്കോട് സ്വദേശി അൻസാരിക്കാണ് ഹോപ്പ് സഹായം നൽകിയത്. ജോലി സ്ഥലത്തുവെച്ച് അപകടം സംഭവിച്ചാണ് അദ്ദേഹം സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റായത്. മാസങ്ങൾ നീണ്ട ചികിത്സക്കിടയിൽ പ്രമേഹരോഗിയായ അദ്ദേഹത്തിന്റെ രണ്ട് വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു.
ശാരീരിക ബുദ്ധിമുട്ടുകൾമൂലം ബഹ്റൈനിൽ തുടർന്ന് ജോലി ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. അവസ്ഥ മനസ്സിലാക്കി അദ്ദേഹത്തെ സഹായിക്കാൻ ഹോപ്പ് തീരുമാനിക്കുകയായിരുന്നു.
ഹോപ്പ് അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക ഹോപ്പ് എക്സിക്യൂട്ടിവ് അംഗം ഫൈസൽ പട്ടാണ്ടി കോർഓഡിനേറ്റർ റഫീഖ് പൊന്നാനിക്ക് കൈമാറി. തുടർ ചികിത്സക്ക് നാട്ടിലേക്ക് മടങ്ങിയ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ സഹായതുക അയച്ചുനൽകിയതായി ഹോപ്പിന്റെ ഭാരവാഹികൾ അറിയിച്ചു. കൂടാതെ യാത്രാവേളയിൽ രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബത്തിന് സമ്മാനങ്ങൾ അടങ്ങിയ ഗൾഫ് കിറ്റും ഹോപ്പ് നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.