Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹോ​പ്പ് തു​ണ​യാ​യി; 14...

ഹോ​പ്പ് തു​ണ​യാ​യി; 14 വ​ർ​ഷ​ത്തി​ന് ശേ​ഷം ആ​ന്ധ്ര സ്വ​ദേ​ശി നാ​ട​ണ​ഞ്ഞു

text_fields
bookmark_border
ഹോ​പ്പ് തു​ണ​യാ​യി; 14 വ​ർ​ഷ​ത്തി​ന് ശേ​ഷം ആ​ന്ധ്ര സ്വ​ദേ​ശി നാ​ട​ണ​ഞ്ഞു
cancel
camera_alt

ആ​ന്ധ്രാ സ്വ​ദേ​ശി​ക്ക് യാ​ത്ര​രേ​ഖ​ക​ൾ കൈ​മാ​റു​ന്നു

മ​നാ​മ: വി​സ​യോ മ​റ്റ് രേ​ഖ​ക​ളോ ഇ​ല്ലാ​തെ ബ​ഹ്‌​റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന ആ​ന്ധ്രാ സ്വ​ദേ​ശി രാ​മ​ലു ച​ക​ല​ക്ക് തു​ണ​യാ​യി ഹോ​പ്പ് ബ​ഹ്‌​റൈ​ൻ. കൃ​ത്യ​മാ​യ ജോ​ലി​യോ ശ​മ്പ​ള​മോ ഇ​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യ ഇ​ദ്ദേ​ഹ​ത്തി​ന്റെ അ​വ​സ്ഥ ഹോ​പ്പി​ന്റെ ശ്ര​ദ്ധ​യി​ൽ വ​രി​ക​യും, നി​ജ​സ്ഥി​തി ബോ​ധ്യ​പ്പെ​ട്ട് സ​ഹാ​യി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു.

വി​ഷ​യം ഇ​ന്ത്യ​ൻ എം​ബ​സ്സി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ക​യും, ഔ​ട്ട്‌ പാ​സ് ത​ര​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. യാ​ത്ര​ക്കാ​വ​ശ്യ​മാ​യ എ​യ​ർ ടി​ക്ക​റ്റ് ഹോ​പ്പ് ന​ൽ​കി. കൂ​ടാ​തെ പ​തി​നാ​ല് വ​ർ​ഷ​ത്തി​ന് ശേ​ഷം നാ​ട്ടി​ലെ​ത്തു​മ്പോ​ൾ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കാ​ൻ സ​മ്മാ​ന​ങ്ങ​ൾ അ​ട​ങ്ങി​യ ഗ​ൾ​ഫ് കി​റ്റും ന​ൽ​കി​യാ​ണ് ഹോ​പ്പ് അ​ദ്ദേ​ഹ​ത്തെ യാ​ത്ര​യാ​ക്കി​യ​ത്.

ഹോ​പ്പ് പ്ര​വ​ർ​ത്ത​ക​രാ​യ നി​സ്സാ​ർ മാ​ഹി, അ​ഷ്‌​ക​ർ പൂ​ഴി​ത്ത​ല തു​ട​ങ്ങി​യ​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്റെ യാ​ത്ര​ക്ക് സ​ഹാ​യി​ച്ച ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ, എ​മി​ഗ്രേ​ഷ​ൻ മേ​ധാ​വി​ക​ൾ, ഹോ​പ്പ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ഹോ​പ്പി​ന്റെ ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriateBahrainExpat life
News Summary - hope helped expat to return to home
Next Story