കാർത്തികേയന്റെ കുടുംബത്തിന് ഹോപ് സഹായം നൽകി
text_fieldsമനാമ: ഡിസംബർ 23നുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട തമിഴ്നാട് സ്വദേശി കാർത്തികേയന്റെ (38) കുടുംബത്തിന് ഹോപ് ബഹ്റൈൻ സഹായം നൽകി. അഞ്ചു മാസം മുമ്പാണ് കാർത്തികേയൻ നാട്ടിൽനിന്നും കടംവാങ്ങി ബഹ്റൈനിൽ എത്തിയത്. ഭാര്യയും രണ്ടു കുട്ടികളും അടങ്ങിയ കുടുംബം അദ്ദേഹത്തിന്റെ വിയോഗത്തോടെ അനാഥമാവുകയായിരുന്നു.
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള കുടുംബം ആംബുലൻസിനും അന്ത്യകർമങ്ങൾക്കും നൽകാനുള്ള പണം കണ്ടെത്താനാവില്ലെന്നും അതുകൊണ്ട് കാർത്തികേയനെ ബഹ്റൈനിൽ സംസ്കരിക്കണമെന്നും അറിയിക്കുകയായിരുന്നു.
കാർത്തികേയന്റെ കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ ഹോപ്, അംഗങ്ങളിൽനിന്നും സുമനസ്സുകളിൽനിന്നും സമാഹരിച്ച തുക കുടുംബത്തിനു നൽകി. രക്ഷാധികാരി ഷബീർ മാഹി, സാബു ചിറമേൽ, ഷാജി ഇളമ്പിലായി എന്നിവരുടെ സാന്നിധ്യത്തിൽ പ്രസിഡന്റ് ഫൈസൽ പാട്ടാണ്ടി സാമൂഹിക പ്രവർത്തകൻ സാനി പോൾ വഴിയാണ് തുക കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.