ഹോപ്പിന്റെ കരുതലിൽ ഹൈദരാബാദ് സ്വദേശി നാട്ടിലെത്തി
text_fieldsമനാമ: പത്തു വർഷത്തിലധികമായി നാട്ടിൽ പോകാനാകാതെ ബഹ്റൈനിൽ കഴിഞ്ഞിരുന്ന ആന്ധ്രപ്രദേശ് സ്വദേശി രവി ബണ്ടി ഹോപ് പ്രവർത്തകരുടെ കരുതലിൽ നാട്ടിലേക്ക് യാത്രയായി. മേസനായി ജോലി നോക്കിയിരുന്ന രവി ദീർഘകാലം ശമ്പളം കിട്ടാതായപ്പോൾ കമ്പനിയിൽനിന്ന് പുറത്തു പോയി ജോലിചെയ്തു തുടങ്ങുകയായിരുന്നു. കഴിഞ്ഞ പത്തു വർഷമായി രേഖകളില്ലാതെ ബഹ്റൈനിൽ തുടർന്ന അദ്ദേഹം ജോലിക്കിടയിൽ കോണിയിൽനിന്ന് വീണ് കാൽമുട്ടിലെ എല്ലു പൊട്ടി സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായി.
ഹോപ് ആശുപത്രി സന്ദർശന ടീമിന്റെ ശ്രദ്ധയിൽപെട്ട അദ്ദേഹത്തിന് വേണ്ട പരിചരണങ്ങളും ഡിസ്ചാർജായ ശേഷമുള്ള മരുന്നുൾപ്പെടെയുള്ള സഹായങ്ങളും ഹോപ് നൽകി. വീട്ടിലെ പ്രാരബ്ധം നിമിത്തം ജോലി തുടരാൻ ശ്രമിച്ചെങ്കിലും കഠിനമായ വേദനമൂലം അദ്ദേഹം നാട്ടിലേക്ക് പോകാൻ സഹായം തേടി.ഹോപ് പ്രവർത്തകർ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഔട്ട്പാസ് റെഡിയാക്കി. പത്ത് വർഷം വിസയില്ലാതെ കഴിഞ്ഞതിന്റെ എമിഗ്രേഷൻ ഫൈൻ തുക കൂട്ടായ്മ അടച്ചു. കൂടാതെ യാത്രക്കാവശ്യമായ ടിക്കറ്റും നൽകി. യാത്രക്കാവശ്യമായ സാമ്പത്തിക സഹായവും കുടുംബാംഗങ്ങൾക്ക് സമ്മാനങ്ങൾ അടങ്ങിയ കിറ്റും നൽകി ഹോപ് പ്രവർത്തകർ അദ്ദേഹത്തെ യാത്രയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.