വീട്ടുജോലിക്കാരുെട അവകാശങ്ങൾ ഉറപ്പാക്കാൻ പുതിയ തൊഴിൽ കരാർ
text_fieldsമനാമ: ബഹ്റൈനിൽ പുതുതായി നിയമിക്കുന്ന വീട്ടുജോലിക്കാർക്കായി സമഗ്ര സ്വഭാവമുള്ള തൊഴിൽ കരാർ വരുന്നു. ഇതിൽ ഇവരുടെ ജോലിയും അവകാശങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരിക്കും. പുതിയ കരാറിെൻറ കോപ്പികൾ രാജ്യത്തെ 130ലധികം വരുന്ന രജിസ്റ്റർ ചെയ്ത റിക്രൂട്ട്മെൻറ് ഏജൻസികൾക്ക് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) വിതരണം ചെയ്യും. വീട്ടുജോലിക്കാരെ ചൂഷണം ചെയ്യുന്ന അവസ്ഥ ഇല്ലാതാക്കുക എന്നതാണ് പുതിയ നീക്കത്തിെൻറ ലക്ഷ്യം. പ്രതിവാര അവധി, തൊഴിൽ സമയം തുടങ്ങിയവ കരാറിൽ വ്യക്തമാക്കിയിരിക്കണം. ഇൗ വിഷയത്തിൽ റിക്രൂട്ട്മെൻറ് ഏജൻസികളുമായി ചർച്ച നടത്തിയതായി എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഉസാമ അൽ അബ്സി പ്രാദേശിക പത്രേത്താട് പറഞ്ഞു.
ബഹ്റൈനിലെത്തുന്ന എല്ലാ പുതിയ വീട്ടുജോലിക്കാരും ഇൗ കരാറിൽ ഒപ്പിടണമെന്നത് നിർബന്ധമാണ്. രണ്ടുവർഷത്തെ കരാറിൽ, വീട്ടുജോലിക്കെത്തുന്നവർ പ്രത്യേക പരിഗണന വേണ്ട ആളുകളുടെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടോ, വീട്ടിലെ കുട്ടികളുടെ എണ്ണം, ശമ്പളത്തിെൻറ രേഖ തുടങ്ങിയവ കാര്യങ്ങളും വ്യക്തമാക്കുന്നുണ്ട്. ഇതുവരെ ഇൗ വിഷയങ്ങളിൽ വ്യക്തതയുണ്ടായിരുന്നില്ല. അതുകാരണം വീട്ടുജോ ലിക്കാർ പലവിധ ചൂഷണങ്ങൾക്കും വിധേയരായി. എന്നാൽ, പുതിയ സംവിധാനം അനുസരിച്ച് ബഹ്റൈനിലേക്ക് പുറപ്പെടും മുമ്പ് തന്നെ കരാറിലെ വ്യവസ്ഥകൾ കൃത്യമായി മനസിലാക്കാനും താൽപര്യമില്ലെങ്കിൽ കരാർ സ്വീകരിക്കാതിരിക്കാനും സാധിക്കും. കരാറിെൻറ പകർപ്പ് എൽ.എം.ആർ.എ സൂക്ഷിക്കും. ശമ്പളം സംബന്ധിച്ച രേഖകളിലും വ്യക്തത വേണം. കരാറിലെ വ്യവസ്ഥകൾ ലംഘിക്കുന്നത് തൊഴിൽ നിയമ ലംഘനമായി കണക്കാക്കും. അതുവഴി നിയമ നടപടിയും സ്വീകരിക്കും. തൊഴിലുടമ, റിക്രൂട്ട്മെൻറ് ഏജൻസി, തൊഴിലാളി എന്നീ മൂന്ന് വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കും വിധമാണ് പുതിയ കരാർ വ്യവസ്ഥകൾ തയാറാക്കിയതെന്ന് ഉസാമ പറഞ്ഞു. അതുവഴി, ഒരു കക്ഷിക്കും മറ്റൊരു കക്ഷിയെ ചൂഷണം ചെയ്യാനാകാത്ത സ്ഥിതിയുണ്ടാകും.
ബഹ്റൈൻ ജനസംഖ്യയുടെ ഏഴ് ശതമാനത്തോളം വീട്ടുജോലിക്കാരാണെന്നാണ് എൽ.എം.ആർ.എ കണക്കുകൾ വ്യക്തമാക്കുന്നത്. ഇൗ വർഷം ആദ്യ പാദത്തിലെ കണക്കനുസരിച്ച് രാജ്യത്ത് 99,417 വീട്ടുജോലിക്കാരാണുള്ളത്. ഇതിൽ 75,305 പേർ വനിതകളാണ്. പുതിയ കരാർ വീട്ടുജോലിക്കാരുടെ അവകാശ സംരക്ഷണത്തിന് വഴിയൊരുക്കുമെന്ന് ‘ദ ജനറൽ ഫെഡറേഷൻ ഒാഫ് ബഹ്റൈൻ ട്രേഡ് യൂനിയൻസ്’ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. കരാർ കൃത്യമായി നടപ്പാക്കപ്പെടുന്നുണ്ട് എന്ന കാര്യം ഉറപ്പാക്കണമെന്നും ജോലിക്കാരുടെ തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ നിരീക്ഷിക്കണമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.