പുതിയ ഷോറൂം ആരംഭിച്ച് ഹൗസ് ഓഫ് യൂനിഫോംസ്
text_fieldsകമ്പനി ഡയറക്ടർ നാറ്റി മാർട്ടിനെസിനൊപ്പം ഹൗസ് ഓഫ് യൂനിഫോംസ് മാനേജ്മെന്റ് അംഗങ്ങൾ
മനാമ: തല പ്ലാസയിൽ പുതിയ ഷോറൂം ആരംഭിച്ച് ഹൗസ് ഓഫ് യൂനിഫോംസ്. ഉയർന്ന നിലവാരമുള്ള യൂനിഫോമുകളും വർക്ക് വെയർ സൊല്യൂഷനുകളും നൽകുന്ന ബഹ്റൈനിലെ മുൻനിര ദാതാക്കളാണ് ഹൗസ് ഓഫ് യൂനിഫോംസ്. ഉദ്ഘാടന ചടങ്ങിൽ വ്യവസായ പ്രമുഖരും മാധ്യമപ്രതിനിധികളും സന്നിഹിതരായിരുന്നു. 1985ൽ സ്ഥാപിതമായത് മുതൽ 20 വർഷമായി കമ്പനിയിൽ സേവനമനുഷ്ഠിക്കുന്ന ഹൗസ് ഓഫ് യൂനിഫോംസിന്റെ ജനറൽ മാനേജർ യാക്കൂബ് യൂസഫ് അക്ബർ ചടങ്ങിൽ കമ്പനിയുടെ ഭാവിപദ്ധതികൾ വിശദീകരിച്ചു.
അത്യാധുനിക സംവിധാനങ്ങളടങ്ങിയ ഫാക്ടറി സ്ഥാപിക്കുന്നതാണ് യൂനിഫോംസിന്റെ പ്രധാന ലക്ഷ്യങ്ങലളിലൊന്ന്. 5,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നതായിരിക്കും ഈ ഫാക്ടറി. ഫാക്ടറി വരുന്നതോടെ ഉൽപാദന ശേഷി വർധിപ്പിക്കാനും ലോജിസ്റ്റിക് കാര്യക്ഷമത വർധിപ്പിക്കാനും ഹൗസ് ഓഫ് യൂനിഫോംസിന് കഴിയും. അപൂർവമായ ഡീഗ്രേഡബിൾ റീസൈക്കിൾഡ് പോളിസ്റ്റർ ഉൾപ്പെടെയുള്ള ഓർഗാനിക് കോട്ടൺ, റീസൈക്കിൾഡ് പോളിസ്റ്റർ തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉപയോഗത്തിനും പുതിയ ഫാക്ടറി മുൻഗണന നൽകും. ഒരു ബഹ്റൈൻ കമ്പനി എന്ന നിലയിൽ തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ചത് നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്, ഈ ഫാക്ടറി പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കളെ ആശ്രയിക്കുന്നത് കുറക്കുകയും ചെയ്യുമെന്നും യാക്കൂബ് യൂസഫ് അക്ബർ കൂട്ടിച്ചേർത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.