മനുഷ്യക്കടത്ത്; പിടിയിലായവരെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും
text_fieldsമനാമ: മനുഷ്യക്കടത്ത് സംബന്ധിച്ച കേസിൽ പിടിയിലായ രണ്ട് പ്രതികളെ ഞായറാഴ്ച ഹൈ ക്രിമിനൽ കോടതിയിൽ ഹാജരാക്കും. ഒരു സ്ത്രീയെ വ്യാജരേഖ ചമച്ച് രാജ്യത്തെത്തിച്ചെന്നാണ് ഇവരുടെ പേരിലുള്ള കേസ്.
ഇവരെ ബഹ്റൈനിലെത്തിച്ചശേഷം പ്രലോഭിപ്പിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടാൻ നിർബന്ധിച്ചുവെന്നാരോപിച്ചാണ് പ്രോസിക്യൂഷൻ കേസെടുത്തത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ ആന്റി ഹ്യൂമൻ ട്രാഫിക്കിങ് ഡയറക്ടറേറ്റാണ് കേസ് ഫയൽ ചെയ്തത്.
പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. രണ്ട് പ്രതികളെയും കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. യുവതിക്ക് പ്രവാസി സംരക്ഷണ കേന്ദ്രത്തിൽ അഭയം നൽകിയതായി ചീഫ് പ്രോസിക്യൂട്ടർ പറഞ്ഞു.
മനുഷ്യക്കടത്ത് തടയുന്നതില്‍ രാജ്യം കർശന നടപടികളാണ് സ്വീകരിക്കുന്നത്. തുടര്‍ച്ചയായ ഏഴാം വര്‍ഷവും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് റിപ്പോര്‍ട്ട് പ്രകാരം മനുഷ്യക്കടത്ത് റിപ്പോര്‍ട്ട് 2024 ല്‍ ബഹ്റൈന്‍ ടയര്‍ ഒന്ന് പദവിയിലാണ്. ഈ പദവിയിലുള്ള ഏക ജി.സി.സി രാജ്യവും ബഹ്റൈനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.