ഹംഗറി പ്രസിഡന്റ് ആദ്യത്തെ എണ്ണക്കിണർ സന്ദർശിച്ചു
text_fieldsമനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഹംഗറി പ്രസിഡന്റ് കാറ്റലിൻ നോവാക്ക് ആദ്യത്തെ എണ്ണക്കിണർ സന്ദർശിച്ചു. 1932ൽ ആദ്യമായി എണ്ണ ലഭിച്ച ജബൽ ദുഖാനിലെ എണ്ണക്കിണറാണ് പ്രസിഡന്റ് സന്ദർശിച്ചത്. എണ്ണ പരിസ്ഥിതി മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന, നോഗാ ഹോൾഡിങ് കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് അവരെ സ്വീകരിച്ചു.
ബഹ്റൈനിൽ ആദ്യമായി എണ്ണ കണ്ടെത്താനിടയായ സാഹചര്യങ്ങളെക്കുറിച്ച് പ്രസിഡന്റിന് ഉദ്യോഗസ്ഥർ വിവരിച്ചുകൊടുത്തു. എണ്ണമേഖലയിൽ പ്രവർത്തിക്കുന്ന നിരവധി ബഹ്റൈനി യുവജനങ്ങളുമായും അവർ സംസാരിച്ചു. തുടർന്ന് ഓയിൽ മ്യൂസിയം സന്ദർശിച്ച പ്രസിഡന്റ് എണ്ണ കണ്ടെത്തലും അനുബന്ധ വ്യവസായങ്ങളുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
രാജ്യത്തെ ആദ്യ എണ്ണക്കിണർ സ്ഥലം സന്ദർശിക്കാൻ കഴിഞ്ഞതിൽ ഹംഗേറിയൻ പ്രസിഡന്റ് സന്തോഷം പ്രകടിപ്പിച്ചു. എണ്ണ കണ്ടെത്തിയതുമായി ബന്ധപ്പെട്ട സുപ്രധാന കാലഘട്ടം രേഖപ്പെടുത്തുന്ന ഓയിൽ മ്യൂസിയത്തിലെ ശേഖരണത്തെയും അവർ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.