ഇബ്രാഹിം ഖലീൽ കാനൂ പേരന്റ്സ് കെയർ സെന്റർ മന്ത്രി ഉദ്ഘാടനം ചെയ്തു
text_fieldsമനാമ: ഇബ്രാഹിം ഖലീൽ കാനൂ പേരന്റ്സ് കെയർ സെന്റർ സാമൂഹികക്ഷേമ മന്ത്രി ഉസാമ ബിൻ അഹ്മദ് ഖലഫ് അൽ അസ്ഫൂർ ഉദ്ഘാടനം ചെയ്തു. സാമൂഹിക ക്ഷേമ മേഖലയിൽ ഇബ്രാഹിം ഖലീൽ കാനൂവിന്റെ സംഭാവനകളെ മന്ത്രി എടുത്തുപറയുകയും സമൂഹത്തിനായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. പ്രായമായവരെ സംരക്ഷിക്കാനും അവർക്ക് മാനസികവും ശാരീരികവുമായ പരിചരണങ്ങൾ ഉറപ്പാക്കാനും സെന്റർ വഴി സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്നവർക്ക് കൈത്താങ്ങും സഹായവുമൊരുക്കേണ്ടത് സാമൂഹിക ബാധ്യതയാണെന്നും അതിനായി തന്റെ സമ്പാദ്യത്തിലൊരു ഭാഗം നീക്കിവെക്കാൻ മുന്നോട്ടുവന്ന ഇബ്രാഹിം ഖലീൽ കാനൂ കുടുംബത്തിന് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ചടങ്ങിൽ മുഹമ്മദ് ഇബ്രാഹിം ബിൻ ഖലീൽ കാനൂ, ഫുആദ് ബിൻ ഖലീൽ കാനൂ, അബ്ദുറഹ്മാൻ ബിൻ ശൈഖാൻ അൽ ഫാരിസി, പാർലമെന്റ് അംഗങ്ങൾ, ക്ഷണിക്കപ്പെട്ട പ്രമുഖർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.