Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
I.C. R.F celebrate International labours Day
cancel
camera_alt

അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ലാ​ളി ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഐ.​സി.​ആ​ർ.​എ​ഫ് ദാ​ന​മാ​ളി​​ലെ എ​പി​ക്സ് തി​യ​റ്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച സി​നി​മ പ്ര​ദ​ർ​ശ​നം

മ​നാ​മ: തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സി​നി​മ പ്ര​ദ​ർ​ശ​ന​മൊ​രു​ക്കി തൊ​ഴി​ലാ​ളി ദി​നാ​ച​ര​ണ​ത്തെ വ്യ​ത്യ​സ്ത​മാ​ക്കി ഐ.​സി. ആ​ർ.​എ​ഫ്.​വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തെ​യും അ​ർ​പ്പ​ണ​ബോ​ധ​ത്തെ​യും ആ​ദ​രി​ക്കാ​നും ആ​ഘോ​ഷി​ക്കാ​നു​മാ​യാ​ണ് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മേ​യ്ദി​ന​ത്തി​ൽ സ​നാ​ബി​സി​ലെ ദാ​ന മാ​ളി​ലെ ര​ണ്ട് തി​യ​റ്റ​റു​ക​ളി​ലാ​യി​രു​ന്നു സി​നി​മ പ്ര​ദ​ർ​ശ​നം. ഗാ​ർ​ഹി​ക സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ ആ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

ഈ ​ആ​ശ​യം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് ന​ൽ​കി​യ പി​ന്തു​ണ​ക്ക് ലു​ലു ഗ്രൂ​പ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ജൂ​സ​ർ രൂ​പാ​വാ​ല​യോ​ട്, ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

രാ​വി​ലെ 9:30 ന് ​ഐ.​സി.​ആ​ർ.​എ​ഫ് അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ സേ​ഫ്റ്റി ഇ​ൻ​സ്പെ​ക്ട​ർ ഹു​സൈ​ൻ അ​ൽ ഹു​സൈ​നി​യാ​ണ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പ്രേ​ക്ഷ​ക​ർ​ക്ക് പോ​പ്‌​കോ​ൺ, ജ്യൂ​സ്, വെ​ള്ളം,ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ എ​ന്നി​വ​യും ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsInternational labours Day
News Summary - I.C. R.F celebrate International labours Day
Next Story