പ്രൗഢമായി െഎ.സി.എഫ് 'സല്യൂഡസ്'
text_fieldsമനാമ: കോവിഡ് ദുരന്തമുഖത്ത് ആത്മാർപ്പണത്തോടെ പ്രവർത്തിച്ച ഐ.സി.എഫ് സന്നദ്ധ സേവകരെ അഭിവാദ്യം ചെയ്ത 'സല്യൂഡസ്' ചടങ്ങ് പ്രൗഢമായി. സന്നദ്ധസേവകരെ അനുമോദിക്കുന്നതിനായി ആയിരങ്ങൾ വെബിനാറിൽ സംബന്ധിച്ചു.കോവിഡ് കാരണം പ്രയാസപ്പെടുന്നവർക്ക് ഗൾഫ് രാജ്യങ്ങളിലെ ഭരണകൂടത്തോടും ഔദ്യോഗിക സംവിധാനങ്ങളോടും സഹകരിച്ച് ഐ.സി.എഫ് സേവനമെത്തിച്ചിരുന്നു.
ഐ.സി.എഫ് ഗൾഫ് കൗൺസിൽ പ്രസിഡൻറ് അബ്ദുറഹ്മാന് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയിൽ കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആമുഖ ഭാഷണം നടത്തി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് അഭിവാദ്യ പ്രഭാഷണം നടത്തി.
എന്‍.കെ. പ്രേമചന്ദ്രന് എം.പി, യു.എ.ഇ നാഷനൽ കൗൺസിൽ അംഗവും വത്വനി അല്‍ ഇമാറാത്ത് എക്സിക്യൂട്ടിവ് ഡയറക്ടറുമായ ദിറാര്‍ ബല്‍ഹൂല്‍ അല്‍ ഫലാസി, നോർക്ക റൂട്സ് ഡയറക്ടർമാരായ ഒ.വി. മുസ്തഫ, സി.വി. റപ്പായി, അജിത് കുമാര്‍, ലോക കേരള സഭ അംഗം വി.കെ. റഊഫ്, ഇൻറർനാഷനൽ ഗാന്ധിയൻ തോട്സ് ചെയർമാൻ എന്‍.ഒ. ഉമ്മന്‍, പ്രവാസി കമീഷൻ അംഗം സുബൈര്‍ കണ്ണൂര്‍, ഡോ. മുഹമ്മദ് കാസിം, ഐ.സി.എഫ് ഗൾഫ് കൗൺസിൽ ഭാരവാഹികളായ ഹബീബ് കോയ തങ്ങൾ, നിസാർ സഖാഫി ഒമാൻ, അലവി സഖാഫി തെഞ്ചേരി, മുജീബ് എ.ആർ നഗർ തുടങ്ങിയവർ സംസാരിച്ചു.കോവിഡ് കാലത്ത് സംഘടനക്ക് സഹായമായി പ്രവർത്തിച്ച വിവിധ സഹകാരികൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.