Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​എ​ഫ്...

ഐ.​സി.​എ​ഫ് പ്ര​കാ​ശ​തീ​രം പ​രി​പാ​ടി​ക്ക് നാ​ളെ തു​ട​ക്ക​ം

text_fields
bookmark_border
ഐ.​സി.​എ​ഫ് പ്ര​കാ​ശ​തീ​രം പ​രി​പാ​ടി​ക്ക് നാ​ളെ തു​ട​ക്ക​ം
cancel

മ​നാ​മ: ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ദ്വി​ദി​ന ഖു​ർ​ആ​ൻ പ്ര​ഭാ​ഷ​ണ​ത്തി​ന് വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് തു​ട​ക്ക​മാ​കും. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി മു​ഹ​റ​ഖ് സ​യാ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​കാ​ശ​തീ​രം ഖു​ർ​ആ​ൻ പ്ര​ഭാ​ഷ​ണ​ത്തി​ന് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ സെ​ക്ര​ട്ട​റി​യും കേ​ര​ള​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന പ​ണ്ഡി​ത​നും പ്ര​ഭാ​ഷ​ക​നു​മാ​യ പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ലോ​ക​ത്തെ ഏ​റ്റ​വും ഉ​ത്ത​മ കൃ​തി​യാ​യ ഖു​ർ​ആ​നി​ന്റെ പ്ര​കാ​ശം കൂ​ടു​ത​ൽ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2012ലാ​ണ് ഐ.​സി.​എ​ഫ് പ്ര​കാ​ശ​തീ​രം പ​രി​പാ​ടി​ക്ക് തു​ട​ക്കം​കു​റി​ക്കു​ന്ന​ത്. ‘വി​ശു​ദ്ധ ഖു​ർ​ആ​ൻ മാ​ന​വ​രാ​ശി​യു​ടെ വെ​ളി​ച്ചം’ പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന റ​മ​ദാ​ൻ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ഖു​ർ​ആ​നി​ന്റെ മ​ഹ​ത്ത്വം, സൗ​ന്ദ​ര്യം, സ​ന്ദേ​ശം എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളി​ച്ച് ‘ഖു​ർ​ആ​ൻ ദ ​ലീ​ഡ​ർ’ എ​ന്ന പേ​രി​ൽ സെ​ൻ​ട്ര​ൽ ത​ല​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കും. കൂ​ടാ​തെ ഹ​ൽ​ഖ​തു​ൽ ഖു​ർ​ആ​ൻ, മു​ബാ​ഹ​സ പ​ണ്ഡി​ത​സം​ഗ​മം, സാ​ന്ത്വ​ന സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ക​മ്യൂ​ണി​റ്റി ഇ​ഫ്താ​ർ, സ​കാ​ത് ഡ്രൈ​വ് തു​ട​ങ്ങി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് കാ​മ്പ​യി​ൻ കാ​ല​യ​ള​വി​ൽ ന​ട​ക്കു​ക.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് കെ.​സി. സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എം.​സി. അ​ബ്ദു​ൽ ക​രീം, അ​ബൂ​ബ​ക്ക​ർ ല​ത്വീ​ഫി, വി.​പി.​കെ. അ​ബൂ​ബ​ക്ക​ർ ഹാ​ജി, സി​യാ​ദ് വ​ള​പ​ട്ട​ണം, മു​സ്ത​ഫ ഹാ​ജി, ഷ​മീ​ർ പ​ന്നൂ​ർ, നി​സാ​ർ എ​ട​പ്പാ​ൾ, ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICF BAHRAINPrakasha theeram 2024
Next Story