Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​എ​ഫ് സ്‌​നേ​ഹ...

ഐ.​സി.​എ​ഫ് സ്‌​നേ​ഹ സ​ഞ്ചാ​ര​ത്തി​ന് ബ​ഹ്‌​റൈ​നി​ൽ നാ​ളെ തു​ട​ക്കം

text_fields
bookmark_border
icf better world tomorrow
cancel

മ​നാ​മ: ഇ​ന്ത്യ​ന്‍ ക​ള്‍ച​റ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ (ഐ.​സി.​എ​ഫ്) ‘ബെ​റ്റ​ര്‍ വേ​ള്‍ഡ് ബെ​റ്റ​ര്‍ ടു​മാ​റോ’ എ​ന്ന ശീ​ര്‍ഷ​ക​ത്തി​ല്‍ പു​തു​വ​ര്‍ഷം മാ​ന​വ വി​ക​സ​ന വ​ര്‍ഷ​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന സ്‌​നേ​ഹ സ​ഞ്ചാ​ര​ത്തി​ന് ബ​ഹ്‌​റൈ​നി​ൽ നാ​ളെ തു​ട​ക്ക​മാ​കും. ഐ.​സി.​എ​ഫ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ല​ല്‍ അ​ഹി​ബ്ബ സ്‌​നേ​ഹ സ​ഞ്ചാ​രം ന​ട​ക്കു​ന്ന​ത്.

ഐ.​സി.​എ​ഫ് ഇ​ന്റ​ര്‍ നാ​ഷ​ന​ല്‍ കൗ​ണ്‍സി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ സ​യ്യി​ദ് അ​ബ്ദു​റ​ഹ്മാ​ൻ ആ​റ്റ​ക്കോ​യ ത​ങ്ങ​ള്‍ (സൗ​ദി), നി​സാ​ര്‍ സ​ഖാ​ഫി (ഒ​മാ​ൻ), ശ​രീ​ഫ് കാ​ര​ശ്ശേ​രി, ഹ​മീ​ദ് ഈ​ശ്വ​ര​മം​ഗ​ലം (യു.​എ.​ഇ), അ​ഡ്വ. എം.​സി. അ​ബ്ദു​ല്‍ ക​രീം എ​ന്നി​വ​രാ​ണ് യാ​ത്ര​യി​ല്‍ ഉ​ണ്ടാ​വു​ക. ഐ.​സി.​എ​ഫ് ബ​ഹ്‌​റൈ​ന്‍ നാ​ഷ​ന​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ യാ​ത്ര​യെ അ​നു​ഗ​മി​ക്കും. സൗ​ദി, യു.​എ.​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ പ​ര്യ​ട​നം പൂ​ര്‍ത്തി​യാ​ക്കി​യാ​ണ് നേ​താ​ക്ക​ള്‍ ബ​ഹ്‌​റൈ​നി​ലെ​ത്തു​ന്ന​ത്. ‘ഇ​സ്തി​ഖ്ബാ​ലി​യ’ എ​ന്ന ബാ​ന​റി​ൽ ബു​ധ​നാ​ഴ്ച ഏ​ഴു​മ​ണി​ക്ക് ഗു​ദൈ​ബി​യ സു​ന്നി സെ​ന്റ​റി​ലും എ​ട്ടി​ന് മ​നാ​മ ഐ.​സി.​എ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ലും സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും. വ്യാ​ഴം രാ​ത്രി 9.30ന് ​ഈ​സാ​ടൗ​ണ്‍ സു​ന്നി സെ​ന്റ​റി​ലും 11 മ​ണി​ക്ക് ഹ​മ​ദ് ടൗ​ണ്‍ ഐ.​സി.​എ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ലു​മാ​ണ് പ​രി​പാ​ടി. സ​മാ​പ​ന ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു​മ​ണി​ക്ക് റി​ഫ സു​ന്നി സെ​ന്റ​റി​ലും നാ​ലി​ന് സ​ല്‍മാ​ബാ​ദ് ഐ.​സി.​എ​ഫ് ഹാ​ളി​ലും 6.30ന് ​ഉ​മ്മു​ല്‍ ഹ​സം ബാ​ങ്കോ​ക്ക് ഓ​ഡി​റ്റ​റി​യ​ത്തി​ലും ഒ​മ്പ​തി​ന് മു​ഹ​റ​ഖ് സു​ന്നി സെ​ന്റ​റി​ലും നേ​താ​ക്ക​ള്‍ക്ക് സ്വീ​ക​ര​ണം ന​ല്‍കും. ഡി​സം​ബ​ർ ഏ​ഴി​ന് മ​ദീ​ന മു​ന​വ്വ​റ​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച സ്‌​നേ​ഹ സ​ഞ്ചാ​രം ഒ​മാ​നി​ലെ സ​ലാ​ല​യി​ലാ​ണ് സ​മാ​പി​ക്കു​ന്ന​ത്. ബ​ഹ്‌​റൈ​നി​ലെ​ത്തു​ന്ന നേ​താ​ക്ക​ളെ എ​യ​ര്‍പോ​ര്‍ട്ടി​ല്‍ നാ​ഷ​ന​ല്‍ നേ​താ​ക്ക​ള്‍ സ്വീ​ക​രി​ക്കും. മാ​ന​വ വി​ക​സ​ന വ​ര്‍ഷ​ത്തി​ല്‍ പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍കി ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​വാ​സി​ക​ളെ ബാ​ധി​ക്കു​ന്ന ഡ​യ​ബ​റ്റി​സ്, കി​ഡ്‌​നി രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ അ​വ​ബോ​ധം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി ബ​ഹ്‌​റൈ​നി​ലെ വി​വി​ധ ഹോ​സ്പി​റ്റ​ലു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ഹെ​ല്‍ത്തോ​റി​യം കാ​മ്പ​യി​ന്‍ ന​ട​ന്നു​വ​രു​ന്നു.

പ്ര​വാ​സി​ക​ളി​ല്‍ സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം ഉ​ണ്ടാ​ക്കു​ന്ന​തി​നും വ്യ​ക്തി​ത്വ വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നും വൈ​ജ്ഞാ​നി​ക മു​ന്നേ​റ്റ​ത്തി​നു​മാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ മാ​ന​വ വി​ക​സ​ന വ​ര്‍ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഐ.​സി.​എ​ഫ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icfBahrain Newsbetter world tomorrow
News Summary - ICF Friendship Tour Begins Tomorrow in Bahrain
Next Story