കേരളത്തിന്റെ സാഹോദര്യം നിലനിര്‍ത്തണം -ഐ.സി.എഫ് ഹാര്‍മണി കോണ്‍ക്ലേവ്
text_fieldsമനാമ: കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹോദര്യവും മതസൗഹാർദവും തിരിച്ചുപിടിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാകണമെന്ന് ഐ.സി.എഫ് ഹാര്‍മണി കോണ്‍ക്ലേവ്. മറ്റു ജനവിഭാഗങ്ങൾക്കും ഇതര സമുദായങ്ങള്‍ക്കും മുറിവേല്ക്കാതിരിക്കാന് പരസ്പരം കരുതലും ശ്രദ്ധയും ഉണ്ടാകണം. സൗഹൃദത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്കും ലോകത്തിന് തന്നെ മാതൃകയായ കേരളത്തിന്റെ പൈതൃകം നിലനിര്‍ത്താന്‍ പ്രവാസ ലോകത്ത് ഐ.സി.എഫ് നടത്തുന്ന പ്രവര്‍ത്തനങ്ങളോട് ഐക്യപ്പെടുന്നുവെന്ന് പരിപാടിയിൽ സംബന്ധിച്ച സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.
‘സ്നേഹ കേരളം: പ്രവാസത്തിന്റെ കരുതൽ’ എന്ന ശീർഷകത്തിൽ മാർച്ച് 17 വരെ ഐ.സി.എഫ് നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി മനാമ കെ.സി.എ ഹാളില്‍ സംഘടിപ്പിച്ച ഹാര്‍മണി കോണ്‍ക്ലേവ് കേരള വനം വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രന് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് ഇന്റര്‍ നാഷനല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി ഒമാന്‍ പ്രമേയ പ്രഭാഷണം നടത്തി. ഐ.സി.എഫ് നാഷണൽ പ്രസിഡന്റ് സൈനുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ചു.
പി.വി. രാധാകൃഷ്ണ പിള്ള, സോമന് ബേബി, ഡോ. പി. വി. ചെറിയാന്, ഫാദര്‍ ഷാബു ലോറന്‍സ്, സുബൈര്‍ കണ്ണൂര്‍, രാജു കല്ലുംപുറം, പി. ഉണ്ണികൃഷ്ണന്, ഫ്രാന്‍സിസ് കൈതാരത്ത്, കെ.ടി.സലീം, ബഷീര്‍ അമ്പലായി, പ്രദീപ് പത്തേരി, അബ്രഹാം ജോണ്‍, നിത്യന് തോമസ്, ചെമ്പന്‍ ജലാല്‍, മൊയ്തീന് കുട്ടി പുളിക്കല്‍, നിസാര്‍ കൊല്ലം, ഫസലൂല്‍ ഹഖ് തുടങ്ങിയവര്‍ സംസാരിച്ചു. ഐ.സി.എഫിനെയും അതിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഐ.സി.എഫ് ജനറല്‍ സെക്രട്ടറി എം.സി. അബ്ദുല്‍ കരീം സ്വാഗതവും ഷമീര്‍ പന്നൂര് നന്ദിയും പറഞ്ഞു. ഷാനവാസ് മദനി, സിയാദ് വളപട്ടണം, ഹകീം സഖാഫി, ഷംസു പൂക്കയിൽ, നിസാർ എടപ്പാൾ, മുസ്തഫ ഹാജി, നൗഫൽ മയ്യേരി, സി എച്ച് അഷ്റഫ്, നൗഷാദ് കാസർഗോഡ്, സമദ് കാക്കടവ്, ഷംസു മാമ്പ തുടങ്ങിയവർ നേതൃത്വം നൽകി.
കാമ്പയിനിന്റെ ഭാഗമായി മാർച്ച് ആദ്യവാരം ‘സ്നേഹത്തണലില്‍ നാട്ടോര്‍മകളില്‍’ എന്ന പേരില്‍ ബഹ്റൈനിലെ എട്ടു സെന്ട്രലുകളില് കേരളത്തിലെ വിവിധ എം.എല്‍.എ മാരെ പങ്കെടുപ്പിച്ച് ജനകീയ സദസ്സുകൾ നടക്കും. പ്രാദേശികതലത്തിൽ സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന ‘ചായച്ചര്‍ച്ചകള്‍’ ഐ.സി.എഫിന്റെ 42 യൂനിറ്റുകളിലും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.