സാമൂഹിക പ്രവർത്തകരുടെ ഒത്തുചേരലായി ഐ.സി.എഫ് എലൈറ്റ് ഇഫ്താർ
text_fieldsഐ.സി.എഫ് ബഹ്റൈൻ എലൈറ്റ് ഇഫ്താർ
മനാമ: ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരുടെ ഒത്തുചേരലായി മാറി ഐ.സി.എഫ് എലൈറ്റ് ഇഫ്താർ. മനാമ കെ. സിറ്റി ബിസിനസ് സെന്ററിൽ ഐ.സി.എഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളികളായ സാമൂഹിക പ്രവർത്തകരുടെ നിറഞ്ഞ സാന്നിധ്യം കൊണ്ടും സംഘാടനം കൊണ്ടും വേറിട്ട അനുഭവമായി മാറുകയായിരുന്നു.
സംഗമം ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫിയുടെ അധ്യക്ഷതയിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപ്പിള്ള ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് ഇന്റർനാഷനൽ വൈസ് പ്രസിഡന്റ് അഡ്വ. എം.സി. അബ്ദുൽ കരീം, ഡോ. ബാബു രാമചന്ദ്രൻ, സോമൻ ബേബി, അഡ്വ. ബിനു മണ്ണിൽ വർഗീസ്, സുബൈർ കണ്ണൂർ, മുഹ്സിൻ മുഹമ്മദ് ഹുസൈൻ മദനി, ബോബി പാറയിൽ, ശംസുദ്ദീൻ വെള്ളികുളങ്ങര, അബ്രഹാം ജോൺ, ഡോ. മുഹമ്മദ് ഫൈസൽ, പ്രദീപ് പത്തേരി, ഹസ്സൈനാർ കളത്തിങ്കൽ, അസീൽ അബ്ദുറഹ്മാൻ, നജീബ് കടലായി, ഡോ. നജീബ് അബൂബക്കർ, സി.വി. നാരായണൻ, ചെമ്പൻ ജലാൽ, നാസർ മഞ്ചേരി, കെ.ടി. സലീം, വിനു ക്വിസ്റ്റി, പ്രദീപ് പുറവങ്കര, ശമീർ പന്നൂർ എന്നിവർ സംസാരിച്ചു. മൻസൂർ അഹ്സനി വടകര ഖിറാഅത്ത് നടത്തി.
ഐ.സി.എഫ് നാഷനൽ ഭാരവാഹികളായ മുസ്തഫ ഹാജി കണ്ണപുരം, സിയാദ് വളപട്ടണം, സി.എച്ച് അഷ്റഫ്, ശിഹാബുദ്ദീൻ സിദ്ദീഖി, ഫൈസൽ ചെറുവണ്ണൂർ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.