കച്ചവടക്കാര്‍ക്ക് ആശ്വാസമായി ഐ.സി.എഫ് ഇഫ്താർ
text_fieldsമനാമ: ഐ.സി.എഫ് മനാമ സെന്‍ട്രല്‍ കമ്മിറ്റിയുടെ ക്ഷേമ സർവിസ് സമിതിയുടെ കീഴില്‍ റമദാനില്‍ മുഴുവന്‍ ദിവസങ്ങളിലും സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഇഫ്താര്‍ മനാമ സൂഖില്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമായി മാറി. ദിവസവും ഇരുന്നൂറിലധികം ആളുകളാണ് ഇഫ്താറിനെത്തുന്നത്. ഇഫ്താറിനെത്തുന്നവര്‍ക്ക് മുഴുവന്‍ ദിവസത്തെ ഭക്ഷണവും പ്രവര്‍ത്തകരും പൊതുജനങ്ങളും ഏറ്റെടുത്തു. നോമ്പുതുറക്കാവശ്യമായ ഫ്രൂട്ട്‌സുകള്‍ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ ഏറ്റെടുത്തു.
നിരവധി കമ്പനികളും ഇഫ്താറിനോട് സഹകരിച്ചു മുന്നോട്ടുവന്നപ്പോള്‍ വ്യത്യസ്ത വിഭവങ്ങളൊരുക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു.
നോമ്പ് തുറക്കുന്നതിന് 15 മിനിറ്റ് മുമ്പ് ആരംഭിക്കുന്ന റമദാന്‍ പ്രഭാഷണത്തിന് ഐ.സി.എഫ് സംഘടന പ്രസിഡന്‍റ് ഷാനവാസ് മദനി നേതൃത്വം നല്‍കി. ക്ഷേമകാര്യ സമിതിയുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകരാണ് ഇഫ്താറിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.