Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​എ​ഫ്...

ഐ.​സി.​എ​ഫ് നേ​താ​ക്ക​ൾ വ​യ​നാ​ട് ദു​ര​ന്ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
visiting
cancel
camera_alt

ഐ.സി.എഫ്. ഇന്റർനാഷനൽ സമിതി ഭാരവാഹികൾ വയനാട് ചൂരൽമല സന്ദർശിക്കുന്നു

മ​നാ​മ: വ​യ​നാ​ട് ജി​ല്ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ചൂ​ര​ൽ​മ​ല-​മു​ണ്ട​ക്കൈ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഐ.​സി.​എ​ഫ് ഇ​ന്റ​ർ​നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഐ.​സി.​എ​ഫ് ഇ​ന്റ​ർ​നാ​ഷ​ന​ൽ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് സ​യ്യി​ദ് അ​ബ്ദു​റ​ഹ്മാ​ൻ ആ​റ്റ​ക്കോ​യ, സെ​ക്ര​ട്ട​റി ശ​രീ​ഫ് കാ​ര​ശ്ശേ​രി എ​ന്നി​വ​രാ​ണ് എ​സ്.​വൈ എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ഹ​ക്കീം അ​സ്ഹ​രി​ക്കൊ​പ്പം മ​ല​യി​ടി​ച്ചി​ൽ സം​ഭ​വി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

പ​രി​ക്കു പ​റ്റി​യ​വ​ർ​ക്ക് ചി​കി​ത്സ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഡോ​ക്ട​ർ മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ്, ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ, വി​വി​ധ സ​മാ​ഹ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വ്, കെ. ​രാ​ജ​ൻ, ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ എ​ന്നി​വ​രു​മാ​യും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ച​ർ​ച്ച ന​ട​ത്തി.

വി​വ​ര​ണാ​തീ​ത​മാ​ണ് ദു​ര​ന്ത​മു​ഖ​ത്തെ അ​നു​ഭ​വ​ങ്ങ​ളെ​ന്നും അ​വ അ​തി​ജ​യി​ക്കാ​ൻ ന​മു​ക്ക് ക​ഴി​യ​ണ​മെ​ന്നും സ​യ്യി​ദ് അ​ബ്ദു​റ​ഹ്മാ​ൻ ആ​റ്റ​ക്കോ​യ പ​റ​ഞ്ഞു. കേ​ര​ള സ​ർ​ക്കാ​റു​മാ​യും കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലും വ​രു​ന്ന സ​മ​ഗ്ര പു​ന​ര​ധി​വാ​സ പാ​ക്കേ​ജി​ൽ ഐ.​സി.​എ​ഫ് പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideICFBahrain News
News Summary - ICF leaders visit disaster areas in Wayanad
Next Story